Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാമുകിക്ക്...

കാമുകിക്ക് പരീക്ഷപ്പേടി; സാഹസത്തിന് തയാറായി കാമുകൻ, പരീക്ഷ ഹാളിൽ നിന്ന് പിടികൂടിയത് പെൺവേഷത്തിൽ

text_fields
bookmark_border
Khadim Mboup 18821
cancel

പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണ് ചൊല്ല്. ഇത് ഗൗരവത്തിലെടുത്തിട്ടാണെന്ന് തോന്നുന്നു, കാമുകിക്ക് വേണ്ടി പരീക്ഷ എഴുതാൻ പോയി പുലിവാലു പിടിച്ചിരിക്കുകയാണ് കാമുകൻ. അതും പെൺവേഷം കെട്ടി. ആഫ്രിക്കയിലെ സെനഗലിലാണ് സംഭവം.

22കാരനായ ഖാദിം എംബാപ്പെയാണ് 19കാരിയായ കാമുകിക്ക് വേണ്ടി ആൾമാറാട്ടത്തിന് തയാറായത്. തോൽക്കുമോയെന്ന ഭയം കാരണം പെൺകുട്ടി പരീക്ഷയെഴുതാൻ തയാറായില്ല. ഇതോടെ, വേഷം മാറി പരീക്ഷയെഴുതാൻ ഖാദിം എംബാപ്പെ തീരുമാനിച്ചു. ഗാസ്റ്റൺ ബർജർ സർവകലാശാല വിദ്യാർഥിയാണ് എംബാപ്പെ.

മൂന്ന് പരീക്ഷകൾ ആൾമാറാട്ടം നടത്തി ഇയാൾ എഴുതിയെങ്കിലും നാലാം ദിവസം സംശയം തോന്നിയ ഇൻവിജിലേറ്റർ എംബാപ്പെയെ പിടികൂടി. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു.

കാമുകിയോടുള്ള പ്രണയം കാരണമാണ് താൻ ആൾമാറാട്ടത്തിന് തയാറായതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് വർഷത്തേക്ക് പരീക്ഷ വിലക്കും അഞ്ച് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam fraud
News Summary - Man dresses up as woman to appear for girlfriend’s exam
Next Story