കടുത്ത പനിയും ചുമയുമുണ്ടായിട്ടും ഒാഫിസിലും ജിമ്മിലുമെത്തി; 22 പേർക്ക് കോവിഡ് നൽകിയയാൾ അറസ്റ്റിൽ
text_fieldsമാഡ്രിഡ്: കോവിഡ് ലക്ഷണങ്ങളോടെ ഓഫിസിലും ജിമ്മിലും പോയി രോഗം പടർത്തിയയാൾ അറസ്റ്റിൽ. സ്പെയിനിലെ മയ്യോർക്കയിലാണ് സംഭവം.
മൂന്നുകുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ 22 പേർക്കാണ് ഇയാൾ രോഗം നൽകിയത്. മനപൂർവം ചുമക്കുകയും ശേഷം 'ഞാൻ നിങ്ങൾക്കെല്ലാവർക്കും കൊറോണ ൈവറസ് ബാധ നൽകാൻ പോകുന്നു'വെന്ന് പറയുകയും ചെയ്തതായാണ് പരാതി.
104 ഡിഗ്രി പനിയും ചുമയുമുണ്ടായിട്ടും അയാൾ േജാലിക്കെത്തുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന ഫലം പുറത്തുവന്നിരുന്നില്ല. മാസ്ക് കൃത്യമായി ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു നടപ്പ്. ഓഫിസിന് പുറമെ ജിമ്മിലും ഇയാൾ പോയി. കടുത്ത പനി ശ്രദ്ധയിൽപ്പെട്ടതോടെ ജിം ഉടമയും ഓഫിസ് അധികൃതരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ തയാറായില്ല. കൂടാതെ മനപൂർവം ഇയാൾ മറ്റുള്ളവർക്ക് രോഗം നൽകാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
ഇയാളുടെ പരിശോധന ഫലം പോസിറ്റീവായതോടെ സഹപ്രവർത്തകരും കോവിഡ് പരിശോധനക്ക് വിധേയമാകുകയായിരുന്നു. മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. ജിമ്മിലെ മൂന്നുപേർക്ക് രോഗബാധയുണ്ടായി. സഹപ്രവർത്തകരിൽ ചിലർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ജനുവരിയിൽ നടന്ന സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. കോവിഡ് 19ന്‍റെ വ്യാപനത്തിൽ ഒരാൾ തന്‍റെ രോഗവിവരം മറച്ചുവെച്ച് ഓഫിസിലും ജിമ്മിലുമെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.