എന്തെങ്കിലും സഹായം വേണോ; ഹോട്ടൽ ജീവനക്കാരിയുടെ കുറിപ്പിലൂടെ ചുരുളഴിഞ്ഞത് വൻ പീഡനത്തിന്റെ കഥ
text_fieldsവാഷിങ്ടൺ: 11 വയസുകാരനെ ക്രൂരപീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ പിടിയിൽ. ടിമോത്തി ലി വിൽസണെന്ന 36കാരനാണ് ജയിലിലായത്. നാല് ജീവപര്യന്തമാണ് ശിശുപീഡനത്തിന് ഒറാലാൻഡോയിലെ ജഡ്ജി ഇയാൾക്ക് ശിക്ഷയായി നൽകിയത്.
ഒറാലാൻഡോയിലെ റസ്റ്ററന്റിലെ ജീവനക്കാരിയുടെ ബുദ്ധിപരമായ ഇടപെടലാണ് കുട്ടിക്കെതിരായ പീഡനവിവരം പുറത്ത് കൊണ്ടു വരുന്നതിന് സഹായിച്ചത്. കുട്ടിക്കൊപ്പം കഴിഞ്ഞ വർഷം റസ്റ്ററന്റിലെത്തിയ വിൽസൺ തനിക്ക് മാത്രം ഭക്ഷണം ഓർഡർ ചെയ്തതിൽ സംശയം തോന്നിയാണ് ജീവനക്കാരി ഇടപ്പെട്ടത്. ഇതിനൊപ്പം കുട്ടിയുടെ ദേഹത്തെ മുറിവുകളും അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതുകണ്ട റസ്റ്ററന്റ് ജീവനക്കാരിയായ കാർവലോ രണ്ടാനച്ഛൻ കാണാതെ എന്തെങ്കിലും സഹായം വേണോയെന്ന് ചോദിക്കുന്ന കുറിപ്പ് കുട്ടിക്ക് കൈമാറി. കുറിപ്പ് വായിച്ച് സഹായം വേണമെന്ന അർഥത്തിൽ കുട്ടി തലയാട്ടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഇവർ പൊലീസിനെ വിളിച്ചു. പൊലീസെത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടിക്ക് നേരെയുള്ള പീഡനവിവരം പുറത്തറിഞ്ഞത്.
കുട്ടിയുടെ പുരികത്തിൽ വലിയൊരു മുറിപ്പാടുണ്ടായിരുന്നു. കണ്ണിന്റെ വശത്തായി പൊള്ളിയ പാടുമുണ്ടായിരുന്നു. ഇത് രണ്ടും കണ്ട തനിക്ക് കുട്ടിക്ക് എന്തോ പ്രശ്നമുണ്ടെന്ന് തോന്നി. താൻ ദൈവത്തിന്റെ ഒരു ഉപകരണമായി മാറിയെന്നാണ് തോന്നുന്നത്. ഒരാൾക്ക് സഹായം വേണ്ടപ്പോൾ അത് നൽകുകയെന്നത് വലിയ കാര്യമാണെന്നും റസ്റ്ററന്റ് ജീവനക്കാരി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.