മാസ്ക് ധരിക്കാൻ അഭ്യർഥിച്ചതിന് വിമാന സീറ്റിൽ മൂത്രമൊഴിച്ച് യുവാവ്; കേസ്
text_fieldsഡെൻവർ: യു.എസിൽ വിമാന ജീവനക്കാർ മാസ്ക് ധരിക്കാൻ അഭ്യർഥിച്ചതിന് സീറ്റിൽ മൂത്രമൊഴിച്ച് യുവാവ്. അലാസ്ക എയർലൈൻസിൽ മാർച്ച് ഒമ്പതിനാണ് സംഭവം.
അപമര്യാദയായി പെരുമാറിയതിന് 24കാരനായ ലാൻഡൻ ഗ്രിയറിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. തുടർന്ന് ഡെൻവറിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കി.
ലാൻഡനോട് മാസ്ക് ധരിക്കാൻ വിമാന ജീവനക്കാർ നിരന്തരം അഭ്യർഥിച്ചിരുന്നു. എന്നാൽ ഉറങ്ങുന്നതുപോലെ നടിക്കുകയായിരുന്നു അയാൾ. മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട് വീണ്ടും ജീവനക്കാൻ ലാൻഡന്‍റെ സമീപം വന്നുപോയതോടെ ഇയാൾ സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നുവെന്ന് എഫ്.ബി.െഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
വസ്ത്രമഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി അവ ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും എനിക്ക് മൂത്രമൊഴിക്കണം എന്നായിരുന്നു ലാൻഡന്‍റെ പ്രതികരണം.
വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് താൻ നാേലാളം ബിയർ കഴിച്ചിരുന്നതായും അതിനാൽ വിമാനത്തിൽ നടന്ന സംഭവങ്ങൾ ഓർമയില്ലെന്നുമായിരുനു ലാൻഡന്‍റെ മൊഴി. വിമാന ജീവനക്കാരെ ശല്യപ്പെടുത്തിയതും മൂത്രമൊഴിച്ചതും യുവാവിന് ഓർമയില്ലെന്ന് എഫ്.ബി.െഎ സ്പെഷൽ ഏജന്‍റ് മാർട്ടിൻ ഡാനിയൽ പറഞ്ഞു.
10,000 ഡോളറിന്‍റെ ബോണ്ടിലാണ് യുവാവിനെ വ്യാഴാഴ്ച കോടതി വിട്ടയച്ചത്. മാർച്ച് 26ന് കേസ് വീണ്ടും പരിഗണിക്കും. പരമാവധി 20 വർഷം വരെ തടവും 2,50,000 യു.എസ് ഡോളർ പിഴയും നൽകാവുന്ന കുറ്റമാണ് യുവാവ് ചെയ്തതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.