കിഡ്നി വിറ്റിട്ടാണേലും ഐഫോൺ വാങ്ങണം എന്ന് പറയുന്നവർ അറിയണം ഈ ചൈനീസ് യുവാവിൻെറ കഥ
text_fieldsബെയ്ജിങ്: ആപ്പിൾ കമ്പനി ഓരോ വർഷവും അവരുടെ പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുേമ്പാൾ സാധാരണക്കാരായ ആളുകൾ തമാശയായി പറയുന്ന ഒരു കാര്യമുണ്ട്. എനിക്കൊക്കെ കിഡ്നി വിറ്റാൽ മാത്രമേ ആപ്പിൾ ഐഫോൺ വാങ്ങാൻ സാധിക്കുള്ളൂ എന്ന്. എന്നാൽ 2011ൽ ഇക്കാര്യം പ്രാവർത്തികമാക്കിയ ഒരാളുണ്ട് ചൈനയിൽ. ഐ ഫോൺ4ഉം ഐപാഡ് 2ഉം വാങ്ങാനായാണ് 2011ൽ 17കാരനായിരുന്ന വാങ് ഷാങ്കു തൻെറ കിഡ്നി വിറ്റത്.
ദൗർഭാഗ്യകരമെന്ന് പറയട്ടേ ഡയാലിസിസ് മെഷീൻെറ സഹായത്തോടെയാണ് ഇയാൾ ഇപ്പോൾ ജീവിക്കുന്നത്. നിർധന കുടുംബത്തിൽ ജനിച്ച യുവാവ് തൻെറ കൂട്ടുകാരുടെ മുമ്പിൽ ആളാവാൻ വേണ്ടിയാണ് കിഡ്നി വിറ്റ് ഐ ഫോൺ വാങ്ങിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിട്ട വേളയിൽ രണ്ടാമത്തെ കിഡ്നിയിൽ അണുബാധയുണ്ടാവുകയായിരുന്നു. ദിവസങ്ങൾ പുരോഗമിക്കും തോറും കാര്യങ്ങൾ വഷളായി. പിന്നാലെ കിടപ്പിലാകുകയും ഡയാലിസിസിന് വിധേയനാകേണ്ടി വരികയും ചെയ്തു.
ഒമ്പത് വർഷം മുമ്പ് ആപ്പിൾ ഉപകരണങ്ങൾ വാങ്ങാൻ സാധിക്കാതെ നിരാശനായിരുന്ന ഷാങ്കുനിനെ ഒരാൾ ഓൺലൈനിലൂടെയാണ് അവയവദാനത്തിനായി സമീപിച്ചത്. 20000 യുവാൻ (ഏകദേശം 2,27,310 ഇന്ത്യൻ രൂപ) ആയിരുന്നു ഓഫർ. കരാർ ഉറപ്പിച്ച ശേഷം സെൻട്രൽ ഹുനാൻ പ്രവിശ്യയിൽ വെച്ച് ഇയാൾ നിയമവിരുദ്ധമായി ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു. തനിക്ക് രണ്ട് കിഡ്നിയുടെ ആവശ്യമില്ലെന്നും ഒന്ന് തന്നെ ധാരാളമാണെന്നും ഇയാൾ ഒമ്പത് വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ വാർത്ത ഫോക്സ് ന്യൂസ് കഴിഞ്ഞ വർഷം റിപോർട്ട് ചെയ്തിരുന്നു.
യുവാവിൻെറ മാതാപിതാക്കളുടെ സമ്മതത്തോടെയല്ല ശസ്ത്രക്രിയ നടത്തിയതെന്ന് വെബ്സൈറ്റ് റിപോർട്ട് ചെയ്തു. പ്രദേശത്ത് പ്രവർത്തിക്കുന്ന ആശുപത്രിയിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി. ശസ്ത്രക്രിയ നടത്തിയ സർജനടക്കം അഴിക്കുള്ളില്ലായി.
കേസിനെത്തുടർന്ന് യുവാവിൻെറ കുടുംബത്തിന് നഷ്ടപരിഹാരത്തുകയായി 3,00,000 ഡോളർ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.