അമേരിക്കയിലെ ജൂതപ്പള്ളിയിൽ പ്രാർഥനക്കെത്തിയവരെ ആയുധധാരി ബന്ദികളാക്കി
text_fieldsടെക്സാസ്: ജൂതപ്പള്ളിയിൽ പ്രാർഥനക്കെത്തിയവരെ ആയുധധാരി ബന്ദികളാക്കി. ടെക്സസിലെ സിനഗോഗിൽ ശനിയാഴ്ച്ചയാണ് സംഭവം. നാലുപേരെ അക്രമി ബന്ദികളാക്കിയതായി പൊലീസും മാധ്യമങ്ങളും അറിയിച്ചു.
വൈകുന്നേരം അഞ്ച് മണിയോടെ ബന്ദികളിൽ ഒരാളെ പരിക്കേൽപ്പിക്കാതെ വിട്ടയച്ചിട്ടുണ്ട്. അദ്ദേഹത്തിന് പരിക്കുകളിലെന്നും വൈദ്യസഹായം ആവശ്യമില്ലെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അവശേഷിക്കുന്ന മൂന്നുപേരിൽ ഒരാൾ ജൂത പുരോഹിതനാണെന്നാണ് വിവരം. സുരക്ഷാസേന ജൂതപ്പള്ളി വളഞ്ഞിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് 86 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന പാക് ന്യൂറോ ശാസ്ത്രജ്ഞ ആരിഫ സിദ്ദീഖിയെ മോചിപ്പിക്കണമെന്നാണ് അക്രമിയുടെ ആവശ്യമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂതന്മാരെ ബന്ദികളാക്കിയത് ആഫിയ സിദ്ദീഖിയുടെ സഹോദരനാണ് എ.ബി.സി ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അവരുടെ സഹോദരൻ ഹൂസ്റ്റണിലുണ്ടെന്ന് പിന്നീട് വ്യക്തമായിട്ടുണ്ട്. അതേസമയം, ഈ സംഭവുമായി ആഫിയ സിദ്ദിഖിക്ക് ഒരു ബന്ധുവില്ലെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു. അതിനാൽ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
പൊലീസ് അക്രമിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രസിഡൻറ് ജോ ബൈഡനെ അറിയിച്ചതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.