Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രണ്ട് റിക്വസ്റ്റ്...

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിന് ബോസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്

text_fields
bookmark_border
ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിന് ബോസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്
cancel

ബിസ്മാർക്ക്: ഫേസ്ബുക്കിൽ ബോസിനയച്ച ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിന് ബോസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്. അമേരിക്കയിലെ നോർത്ത് ഡകോട്ടയിലാണ് സംഭവം.

കലേബ് എന്ന 29കാരൻ തന്‍റെ മുൻബോസിന് ക്രിസ്മസ് തലേന്നാണ് ഫ്രണ്ട് റിക്വസ്റ്റയച്ചത്. രണ്ടുദിവസം കഴിഞ്ഞിട്ടും മറുപടിയൊന്നും കാണാത്തതിനാൽ ക്ഷുഭിതനായ ഇയാൾ ബോസിന് തുടരെത്തടരെ സന്ദേശങ്ങളയച്ചു. അവസാനം ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിൽ ഞാൻ താങ്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സന്ദേശം.

മറ്റൊരു ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് റിക്വസ്റ്റ് സ്വീകരിച്ചാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും കലേബ് സന്ദേശമയച്ചു. അവസാനം മുൻബോസിന്‍റെ കുടുംബം മറ്റൊരു വീട് കണ്ടുപിടിക്കുകയായിരിക്കും ഉചിതമെന്ന് കാണിച്ച് ഇയാൾ സോഷ്യൽമീഡിയയിൽ തന്‍റെ ഫോട്ടോയടക്കമുള്ള ഭീഷണിസന്ദേശം പ്രചരിപ്പിച്ചു.

സി.സി.ടി.വി പരിശോധിച്ച പൊലീസിന് ഇയാൾ മുൻബോസിന്‍റെ വീടിന്‍റെ വാതിൽ ചവിട്ടുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ കലേബിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaFacebook friend request
News Summary - Man threatens former boss, kicks his house door for not accepting Facebook friend request
Next Story