ബ്രിട്ടനിൽനിന്ന് സമൂസയുടെ ബഹിരാകാശ ദൗത്യം; ചെന്നുവീണത് ഫ്രാൻസിൽ
text_fields
ന്യൂഡൽഹി: സമൂസ ഓരോ ഇന്ത്യക്കാരെൻറയും മനംമയക്കും ഭക്ഷ്യ വിഭവമാണ്. സമൂസ കഥകൾക്ക് അതുകൊണ്ടുതന്നെ പ്രിയമേറും. ബ്രിട്ടനിൽ റസ്റ്റൊറൻറ് നടത്തുന്ന ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് സമൂസ അയച്ച കഥയാകുേമ്പാഴോ?
ബാത്ത് പട്ടണത്തിൽ കൊച്ചു റസ്റ്റൊറൻറുമായി കഴിഞ്ഞ നീരജ് ഗദർ എന്ന ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ഇഷ്ട വിഭവമായ സമൂസയെ ബഹിരാകാശ ദൗത്യം ഏൽപിച്ചത്. സുഹൃത്തുക്കളിൽ ചിലരോടായി നേരത്തെ തട്ടിവിട്ട തമാശ കാര്യമാക്കാൻ തീരുമാനമെടുക്കുകയായിരുന്നു. സമൂസയുടെ ബഹിരാകാശ യാത്ര കാണാൻ കാത്തുനിന്നവരെ സാക്ഷിയാക്കി കഴിഞ്ഞ ദിവസം എല്ലാം സജ്ജമാക്കി കൗണ്ട്ഡൗണും നടത്തി.
ബലൂണിലേറിയായിരുന്നു സമൂസയുടെ യാത്ര. അതിവേഗം പറന്നുയർന്ന് ഹീലിയംനിറച്ച ബലൂണും സമൂസയും കാഴ്ചക്കാരെ ഏറെ രസിപ്പിച്ചു. കാഴ്ചവട്ടത്തുനിന്ന് മറഞ്ഞതോടെ കഥകളും പ്രചരിച്ചു. കാമറകൾ വിഡിയോ ദൃശ്യങ്ങൾ പകർത്തുക കൂടി ചെയ്തതോടെ നീരജും താരമായി.
ജി.പി.എസ് ട്രാക്കർ കൂടെയുണ്ടായിരുന്നതിനാൽ സമൂസ ചെന്നുതൊട്ട സ്ഥലം വൈകാതെ പുറംലോകത്തിന് ലഭിച്ചു. അയൽരാജ്യമായ ഫ്രാൻസിലായിരുന്നു സമൂസ ചെന്നുവീണത്. ജി.പി.എസ് വൈകാതെ പണിമുടക്കിയതിനാൽ കൃത്യമായ സ്ഥലം കണ്ടെത്താൻ വിഷമിച്ചെങ്കിലും ദൗത്യത്തെ സ്നേഹിച്ച ഒരു ഫ്രഞ്ചുകാരൻ സഹായിച്ച് സ്ഥലം കണ്ടെത്തി. ഫ്രാൻസിലെ പിക്കാർഡിയിലായിരുന്നു സമൂസ വീണത്.
വാർത്തയും വിഡിയോയും വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ നീരജിന് അഭിനന്ദന പ്രവാഹമാണ്. കോവിഡ് പിടിച്ച് എല്ലാം കൈവിട്ട കാലത്ത് അൽപം തമാശ മാത്രമായിരുന്നു ലക്ഷ്യമെന്ന് നീരജ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.