നാൻസി പെലോസിയുടെ ഭർത്താവിനെ ആക്രമിച്ച പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്
text_fieldsവാഷിങ്ടൺ: യു.എസ് പാർലമെന്റ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവിനെ ആക്രമിച്ച ഡേവിഡ് ഡെപാപെക്കെതിരെ കൊലപാതക ശ്രമത്തിന് കുറ്റം ചുമത്തി. നാൻസി പെലോസി എവിടെയെന്ന് ആക്രോശിച്ചാണ് ആക്രമി ചുറ്റിക കൊണ്ട് പോൾ പെലോസിയെ(82) തലക്കടിച്ചത്.
ഇവരുടെ കാലിഫോർണിയയിലെ വസതിയിൽ അതിക്രമിച്ചു കടന്നാണ് ആക്രമി അക്രമം നടത്തിയത്. അകത്ത് കടന്നയുടൻ പോളിനെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ തലയോട്ടിക്ക് ക്ഷതമേറ്റതിനാൽ പോളിന് സക്കർബർഗ് സാൻഫ്രാൻസിസ്കോ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. വലതു കൈക്കും പരിക്കുണ്ട്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
അക്രമം നടക്കുമ്പോൾ നാൻസി പെലോസി വാഷിങ്ടണിലായിരുന്നു. വിവരമറിഞ്ഞയുടൻ അവർ സാൻഫ്രാൻസിസ്കോയിലെത്തി. ആക്രമി ലക്ഷ്യമിട്ടത് നാൻസി പെലോസി തന്നെയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രതിയെ സാൻഫ്രാൻസിസ്കോ പൊലീസ് പിടികൂടി.
പൊലീസ് വേഷം ധരിച്ചാണ് അക്രമി വീട്ടിൽ കടന്നതെന്നും നാൻസി പെലോസിയെ കണ്ടില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് പോളിനെ ഭീഷണിപ്പെടുത്തിയതായും നാൻസി പെലോസിയുടെ വക്താവ് ഡ്ര്യൂ ഹാമിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.