Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗ്രനേഡുകളും ​തോക്കുകളും ബോംബുകളുമായി സായുധ സംഘം വളഞ്ഞു; ജയിൽ ചാടിയത്​​ 1,800 തടവുകാർ
cancel
Homechevron_rightNewschevron_rightWorldchevron_rightഗ്രനേഡുകളും...

ഗ്രനേഡുകളും ​തോക്കുകളും ബോംബുകളുമായി സായുധ സംഘം വളഞ്ഞു; ജയിൽ ചാടിയത്​​ 1,800 തടവുകാർ

text_fields
bookmark_border


അബുജ: അത്യാധുനിക തോക്കുകളും റോക്കറ്റ്​ വേധ ഗ്രനേഡുകളും ശക്​തിയേറിയ സ്​ഫോടക വസ്​തുക്കളുമായി ​തിങ്കളാഴ്ച പുലർച്ചെ എത്തിയ അക്രമികൾ ​ൈനജീരിയൻ സർക്കാറിനു സമ്മാനിച്ചത്​ ഉറക്കമില്ലാ രാത്രികൾ. തെക്കുകിഴക്കൻ മേഖലയിലെ ഒ​േവരിയിൽ സ്​ഥിതി ചെയ്യുന്ന മുൻനിര തടവറകളിലൊന്നിലേക്കായിരുന്നു ആക്രമികൾ എത്തിയത്​. രണ്ടു മണിക്കൂർ ബോംബിങ്ങും തോക്കുകൊണ്ടുള്ള ആക്രമണവും ഒന്നിച്ചെത്തിയതോടെ പതറിയ സുരക്ഷാ ഉദ്യോഗസ്​ഥരെ നോക്കുകുത്തിയാക്കി ജയിലിലുണ്ടായിരുന്ന 1,800 തടവുകാരും രക്ഷപ്പെ​ട്ടോടി. സമീപത്തെ പൊലീസ്​, സൈനിക കേന്ദ്രങ്ങളിൽ വരെ ആക്രമണമുണ്ടായതിനാൽ ചെറുത്തുനിൽപോ പ്രത്യാക്രമണമോ ഉണ്ടായതുമില്ല.

രാജ്യം ഭയക്കുന്ന ക്രിമിനലുകൾ വരെ ജയിൽ ചാടിയതാണ്​ സർക്കാറിനെ കുഴക്കുന്നത്​. എല്ലാം പൂർത്തിയാകു​േമ്പാൾ പോകാൻ ഇടമില്ലാതെ ജയിലിൽ ബാക്കിയുണ്ടായിരുന്നത്​ 15 പേർ. ഇവരെ കണ്ടെത്താനായി തിരച്ചിൽ ഊർജിതമാക്കിയെന്നു മാത്രമാണ്​ ​സർക്കാർ വിശദീകരണം.

രണ്ടു ദിവസം മുമ്പ്​ ഇതേ പ്രവിശ്യയിൽ നടന്ന സമാന ആക്രമണത്തിൽ 12 സുരക്ഷ ഉദ്യോഗസ്​ഥർ കൊല്ലപ്പെട്ടിരുന്നു. നാല്​ ​പൊലീസ്​ സ്​റ്റേഷനുകൾ, സൈനിക ചെക്​പോയിന്‍റുകൾ, ജയിൽ വാഹനങ്ങൾ എന്നിവക്കു നേരെയായിരുന്നു ആക്രമണം.

രാജ്യത്ത്​ നിരോധിക്കപ്പെട്ട ​െഎ.പി.ഒ.ബി എന്ന സംഘടനയിലെ അംഗങ്ങളാണ്​ ആക്രമണത്തിനു പിന്നിലെന്നാണ്​ പ്രാഥമിക സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:escape1Nigeria prison800 inmates
News Summary - Manhunt on for 1,800 inmates after brazen Nigeria prison attack
Next Story