Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിലെ പ്രശ്നങ്ങൾ...

സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ; ‘മധ്യപൂർവദേശത്തിന് വേണ്ടി പ്രാർഥിക്കുന്നു’

text_fields
bookmark_border
Mar Ignatius Aphrem Patriarch Bava, Syriac Orthodox Church
cancel

മലങ്കര: സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് ആ​ഗോ​ള സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മേ​ല​ധ്യ​ക്ഷ​ൻ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ. സിറിയക്കും മധ്യപൂർവദേശത്തെ ജനങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. അക്രമമാർഗങ്ങളിലൂടെയല്ലാതെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ ആവശ്യപ്പെട്ടു. മലങ്കര ദയറയിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയൻ തലസ്ഥാനമായ ഡമാസ്കസ് അടക്കമുള്ള നഗരങ്ങൾ ഇന്ന് വിമതസേന പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്‍റ് ബശ്ശാറുൽ അസദിന്റെ യുഗം അവസാനിച്ചെന്നും സിറിയ സ്വതന്ത്രരാജ്യമായെന്നും വിമതർ പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തിൽ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വിമതർ അറിയിച്ചു.

കഴിഞ്ഞ 50 വർഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലിലായിരുന്നു. 13 വർഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കൽ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ബശ്ശാറിനെ പതനത്തിന് ശേഷം ആയിരക്കണക്കിന് ആളുകൾ സിറിയൻ തെരുവുകളിലറങ്ങി ആഹ്ലാദപ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്കസിൽ സ്ഥാപിച്ചിരുന്ന ബശ്ശാറുൽ അസദിന്‍റെ പിതാവിന്‍റെ പ്രതിമകൾ ജനങ്ങൾ തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതിനിടെ, പ്രസിഡന്‍റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ, രാജ്യം വിടാൻ തനിക്ക് പദ്ധതിയിലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി വ്യക്തമാക്കി. പൊതുസ്ഥാപനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കാൻ വിമതർ അനുവദിക്കുമെന്നാണ് പ്രതീക്ഷ. പൊതുസമ്പത്ത് സംരക്ഷിക്കാൻ പൊതുജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അൽ ജലാലി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syria ConflictMar Ignatius Aphrem Patriarch BavaSyriac Orthodox Church
News Summary - Mar Ignatius Aphrem Patriarch Bava wants to solve the Conflicts in Syria
Next Story