മാർക്വേസ് സ്വകാര്യ ജീവിതത്തിലെ വലിയൊരധ്യായം മറച്ചുവെച്ചതായി റിപ്പോർട്ട്
text_fieldsബൊഗോട്ട: കൊളംബിയൻ സാഹിത്യ ഇതിഹാസം ഗബ്രിയേൽ ഗാർസിയ മാർക്വേസ് തന്റെ സ്വകാര്യ ജീവിതത്തിലെ വലിയൊരധ്യായം മറച്ചുവെച്ചതായി റിപ്പോർട്ട്. 1990കളിൽ മെക്സിക്കൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സൂസന്ന കാറ്റോയുമായുണ്ടായിരുന്ന വിവാഹാതേരബന്ധത്തിൽ ഒരു മകളുണ്ടായിരുെന്നന്ന വിവരമാണ് മാർക്വേസ് ഒളിച്ചുവെച്ചതെന്ന് കൊളംബിയൻ പത്രമായ എൽ യൂനിവേഴ്സൽ റിപ്പോർട്ട് ചെയ്തു.
മാർക്വേസിന്റെ രണ്ടു ബന്ധുക്കളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസും റിപ്പോർട്ട് ശരിവെച്ചു. മെഴ്സിഡസ് ബാർചയാണ് മാർക്വേസിന്റെ ഭാര്യ. ദമ്പതികൾക്ക് റൊഡ്രിഗോ, ഗോൺസാലോ എന്നിങ്ങനെ രണ്ടുമക്കളാണ്.
1996ൽ ഒരു മാഗസിനു വേണ്ടി മാർക്വേസിനെ അഭിമുഖം നടത്തിയ സൂസന്ന, രണ്ടു സിനിമകളുടെ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തിരുന്നു. മകൾക്ക് ഇന്ദിര എന്നാണ് മാർക്വേസും സൂസന്നയും പേരിട്ടതത്രെ. ഇന്ദിരയെ കുറിച്ച് അറിയാമായിരുെന്നങ്കിലും മാർക്വേസിന് ഇക്കാര്യം പരസ്യപ്പെടുത്താൻ താൽപര്യമില്ലായിരുന്നതുകൊണ്ടാണ് മാധ്യമങ്ങളോട് വിവരം മറച്ചുവെച്ചതെന്ന് അനന്തരവളായ ഷാനി ഗാർസിയ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
സമൂഹമാധ്യമം വഴി ഇന്ദിരയുമായി ബന്ധപ്പെടാറുണ്ടെന്നും നേരിൽ കണ്ടിട്ടില്ലെന്നും മാർക്വേസിന്റെ അന്തരവൻ ഗബ്രിയേൽ എലിജിയോ ടോറസ് ഗാർസിയയും വെളിപ്പെടുത്തി. റൊഡ്രിയോയും ഗോൺസാലോയുമാണ് ഗബ്രിയേലിനോട് ഇന്ദിരയെ കുറിച്ച് പറഞ്ഞത്. മെക്സിേകാ സിറ്റിയിൽ ഡോക്യുമെന്‍ററി പ്രൊഡ്യൂസറായ ഇന്ദിര നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഏകാന്തതയുടെ നൂറുവർഷങ്ങൾ, കോളറ കാലത്തെ പ്രണയം എന്നീ നോവലുകളിലൂടെ മാജിക്കൽ റിയലിസത്തിന്റെ അനന്തലോകത്തേക്ക് വായനക്കാരെ കൊണ്ടുപോയ മാർക്വേസ് 2014ൽ മെക്സിേകാ സിറ്റിയിലാണ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.