പട്ടാപ്പകൽ ആപ്പിൾ സ്റ്റോറിൽ കയറി 50 ഐഫോണുകൾ മോഷ്ടിച്ചു
text_fieldsകാലിഫോർണിയ: അമേരിക്കയിലെ ആപ്പിൾ സ്റ്റോറിൽ മുഖംമൂടി ധരിച്ചെത്തി യുവാവിന്‍റെ മോഷണം. കാലഫോർണിയയിലെ എമിറിവില്ലെയിലെ ആപ്പിൾ സ്റ്റോറിലാണ് പട്ടാപ്പകൽ വൻ മോഷണം നടന്നത്.
മുഖം മറച്ച് യുവാവ് നടന്നെത്തുമ്പോൾ സ്റ്റോറിൽ നിരവധി പേർ ഉണ്ടായിരുന്നു. തുടർന്ന് ഡിസ്പ്ലേയിൽ വെച്ച് ഫോണുകൾ ഓരോന്നായി വേഗത്തിൽ വലിച്ചെടുത്ത് പോക്കറ്റിലേക്കിടാൻ തുടങ്ങി. തുടർന്ന് ഇയാൾ നടന്ന് പുറത്തിറങ്ങി പോകുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Apple store 🫣 robbery pic.twitter.com/K2iN2ZSSN5
— fix Apple 🍏 (@lipilipsi) February 7, 2024
ഇയാൾ പുറത്തിറങ്ങുമ്പോൾ ആപ്പിൾ സ്റ്റോറിന് മുന്നിൽ നിർത്തിയിട്ട പൊലീസ് കാറും വീഡിയോയിലുണ്ട്. എന്നാൽ, ആ സമയം പരിസരത്ത് തങ്ങളുടെ ഓഫീസർമാർ ഉണ്ടായിരുന്നില്ലെന്ന് ഇതിനോട് പൊലീസ് പിന്നീട് പ്രതികരിച്ചു.
പുറത്തിറങ്ങിയ യുവാവ് അജ്ഞാത വാഹനത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. നഷ്ടപ്പെട്ട ഫോണുകൾക്ക് ആകെ 40 ലക്ഷത്തിലേറെ വില വരുമെന്നാണ് സ്റ്റോർ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.