കൂട്ടക്കൊല: ജപ്പാൻകാരന് വധശിക്ഷ
text_fieldsടോക്യോ: തിരക്കേറിയ തെരുവിൽ 2008ൽ ഏഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജപ്പാൻകാരന് വധശിക്ഷ. ചൊവ്വാഴ്ച പുലർച്ചെ ടോക്യോയിലെ തടങ്കൽകേന്ദ്രത്തിലാണ് പ്രതിയായ ടോമോഹിറോ കാറ്റോയെ (39) തൂക്കിലേറ്റിയത്. ഒക്ടോബറിൽ അധികാരമേറ്റ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സർക്കാറിനു കീഴിലുള്ള രണ്ടാമത്തെ വധശിക്ഷയാണിത്. ജപ്പാനിൽ ഇതുവരെ 107 പേരെയാണ് വധശിക്ഷക്ക് വിധിച്ചത്.
ജി7 വികസിത രാജ്യങ്ങളിൽ വധശിക്ഷ നിലനിൽക്കുന്ന രണ്ട് രാജ്യങ്ങൾ ജപ്പാനും യു.എസുമാണ്. 2021ൽ മൂന്ന് തടവുകാരെയാണ് തൂക്കിലേറ്റിയത്. 2008 ജൂണിൽ അകിഹബാര തെരുവിലെ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി മൂന്ന് കാൽനടയാത്രക്കാരെയും തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി നാലുപേരെ കുത്തിയും കൊല്ലുകയായിരുന്നു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ടോക്യോ ജില്ല കോടതി 2011ൽ വധശിക്ഷക്ക് വിധിച്ചു. 2015ൽ സുപ്രീംകോടതി അദ്ദേഹത്തിന്റെ അപ്പീൽ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.