പാകിസ്താനിൽ ബസിലുണ്ടായ സ്ഫോടനത്തിൽ ആറ് ചൈനീസ് പൗരൻമാരുൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു
text_fieldsപെഷവാർ: പാകിസ്താനിൽ ബസിലുണ്ടായ സ്ഫോടനത്തിൽ ആറ് ചൈനീസ് പൗരൻമാർ ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു. വടക്കൻ പാകിസ്താനിലെ ഉൾപ്രദേശത്താണ് സംഭവം. റോഡിലുണ്ടായിരുന്ന സ്ഫോടക വസ്തുവാണോ അതോ ബസിനകത്തുള്ളതാണോ പൊട്ടിതെറിച്ചതെന്ന് വ്യക്തമല്ല.
സ്ഫോടനത്തെ തുടർന്ന് ഒരു ചൈനീസ് എൻജിനീയറേയും ഒരു സൈനികനേയും കാണാതായിട്ടുണ്ടെന്ന് പാക് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരിൽ ചൈനീസ് പൗരൻമാരെ കൂടാതെ ഒരു പാരാമിലിറ്ററി സൈനികനും പ്രദേശവാസിയും ഉൾപ്പെടുന്നു. നിരവധി പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.
അപ്പർ കോഹിസ്താനിലെ ഡാം നിർമാണ സ്ഥലത്തേക്ക് എൻജിനീയർമാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ഹസാര മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ഡാം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.