യു.എസ് നാണയത്തിൽ മായ ആംഗലേയുവും
text_fieldsവാഷിങ്ടൺ: കവയിത്രിയും ആക്ടിവിസ്റ്റുമായിരുന്ന മായ ആംഗലേയുവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം യു.എസ് പുറത്തിറക്കി. 2014ൽ മരണപ്പെട്ട മായയാണ്, യു.എസ് നാണയത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയായ വനിത.
മായയുടെ ചിത്രം ആലേഖനം ചെയ്ത 25 സെന്റ് നാണയം തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. യു.എസ് ചരിത്രത്തിലെ പ്രമുഖ വനിതകളുടെ ചിത്രമടങ്ങിയ നാണയങ്ങൾ പുറത്തിറക്കുന്ന പദ്ധതിയിലെ ആദ്യ നാണയമാണിത്. 1928ൽ ജനിച്ച മായ, അമേരിക്കൻ പൗരാവകാശ സമര കാലത്ത് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, മാൽക്കം എക്സ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.