മക്ഡോണാൾഡ്സിൽ വിറ്റ ബർഗറിൽ ചത്തഎലിയുടെ അവശിഷ്ടം; അഞ്ച് കോടി രൂപ പിഴ ചുമത്തി
text_fieldsലണ്ടൻ: ഉപഭോക്താവിന്റെ പരാതിയിൽ ഫാസ്റ്റ് ഫുഡ് ഭീമനായ മക്ഡോണാൾഡ്സിന് വൻ തുക പിഴ. അഞ്ച് ലക്ഷം പൗണ്ടാണ്(ഏകദേശം അഞ്ച് കോടി രൂപ)യാണ് പിഴശിക്ഷയായി ലഭിച്ചത്. ചീസ് ബർഗറിൽ എലിയുടെ അവശിഷ്ടങ്ങൾ കണ്ടുവെന്ന പരാതിയിലാണ് നടപടി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തയാളാണ് പരാതി നൽകിയത്.
ലണ്ടനിലെ ലെയ്റോൺസ്റ്റോണിലെ ഡ്രൈവ് ഇൻ റസ്റ്ററിന്റിൽ നിന്നും ഭക്ഷണം കഴിച്ച യുവാവിനാണ് ദുരനുഭവമുണ്ടായത്. പരാതിയിൽ നടത്തിയ അന്വേഷണത്തിൽ റസ്റ്ററന്റിൽ എലിശല്യമുണ്ടായിരുന്നെന്നും പലരും ഭക്ഷണം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി.
2021ൽ റസ്റ്ററന്റിൽ പരിശോധന നടത്തിയപ്പോൾ ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. ഭക്ഷണം തയാറാക്കുന്ന സ്ഥലത്ത് തന്നെയാണ് ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്നാണ് ശുചിത്വ നിയമങ്ങൾ ലംഘിച്ചുവെന്നതിന്റെ പേരിൽ മക്ഡോണാൾഡ്സിന് വൻ തുക പിഴയിട്ടത്.
ബർഗർ പകുതി കഴിച്ചപ്പോഴാണ് ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ഉപഭോക്താവ് പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പരിശോധന നടത്തി ഉടൻ തന്നെ റസ്റ്ററന്റ് അടച്ചുപൂട്ടാൻ നിർദേശം നൽകിയെന്നും അധികൃതർ അറിയിച്ചു. പിന്നീടാണ് പരാതിയിൽ വിശദമായ പരിശോധന ഉണ്ടാവുകയും സ്ഥാപനത്തിന് വൻ തുക പിഴ ചുമത്തുകയും ചെയ്തതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.