Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 7:54 AM IST Updated On
date_range 4 Aug 2022 7:54 AM IST'ഫ്രഞ്ച് ഫ്രൈസി'ന് ചൂടുപോരെന്ന് ആരോപിച്ച് മക്ഡോണാൾഡ്സ് ജീവനക്കാരനെ നേരെ വെടിവെപ്പ്
text_fieldsbookmark_border
വാഷിങ്ടൺ: ഫ്രഞ്ച് ഫ്രൈസിന് ചൂടുപോരെന്ന് ആരോപിച്ച് മക്ഡോണാൾഡ്സ് ജീവനക്കാരന് നേരെ വെടിയുതിർത്തു. ന്യൂയോർക്കിലാണ് സംഭവം നടന്നത്. അമ്മക്ക് നൽകിയ ഫ്രഞ്ച് ഫ്രൈസിന് ചൂടില്ലെന്ന് ആരോപിച്ചാണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു.
ബ്രൂക്ക്ലിൻ മക്ഡോണാൾഡ്സിലെ ജോലിക്കാരനാണ് വെടിയേറ്റത്. മൈക്കിൾ മോർഗനെന്ന 20കാരനാണ് വെടിയുതിർത്തത്. വെടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
യുവാവിന്റെ അമ്മയാണ് ആദ്യം റസ്റ്ററന്റിലെത്തിയത്. തുടർന്ന് ഫ്രഞ്ച് ഫ്രൈസിന് ചൂടുപോരെന്ന് ആരോപിച്ച് ഇവർ ജീവനക്കാരനുമായി തർക്കിച്ചു. തുടർന്ന് മകനെ വിളിച്ചു വരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story