മെഹുൽ ചോക്സി പിടിയിലായത് കാമുകിയുമൊത്തുള്ള ഉല്ലാസയാത്രക്കിടെയെന്ന് ആന്‍റിഗ്വ
text_fieldsന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന രത്നവ്യാപാരി മെഹുൽ ചോക്സി ഡൊമിനിക്കയിൽ പിടിയിലായത് കാമുകിയുമൊത്തുള്ള ഉല്ലാസ യാത്രക്കിടെയെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ. ആന്‍റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്സി പിടിയിലായതെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന റിപ്പോർട്ടുകൾ.
കാമുകിയുമൊത്ത് അത്താഴം കഴിക്കാനോ ഉല്ലാസ യാത്രക്കോ വേണ്ടിയാണ് മെഹുൽ ചോക്സി ഡൊമിനിക്കയിലെത്തിയത്. അവിടെ വെച്ചാണ് പിടികൂടുന്നത്. അദ്ദേഹം ആന്‍റിഗ്വ പൗരനായതിനാൽ ഇവിടെവെച്ച് പിടികൂടി നാടുകടത്താൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ, ഡൊമിനിക്കയിൽ വെച്ച് അത് ചെയ്യാൻ തടസമില്ല -ഗാസ്റ്റൺ ബ്രൗൺ അഭിമുഖത്തിൽ പറഞ്ഞു.
62കാരനായ ചോക്‌സി, 2018 മുതല്‍ ആന്‍റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരന്നു. ഇതിനിടെ ആന്‍റിഗ്വ പൗരത്വവും ഇയാള്‍ നേടിയിരുന്നു. ചോക്‌സിയെ വിട്ടുകിട്ടുന്നതിന് ആവശ്യമായ രേഖകള്‍ ഇന്ത്യ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കക്ക് അയച്ചിട്ടുണ്ട്.
പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയാണ് മേഹുൽ ചോക്സി കരീബിയൻ ദ്വീപായ ആന്‍റിഗ്വയിലേക്ക് കടന്നത്. ആൻറിഗ്വയിൽ നിന്ന് ചോക്‌സിയെ അയൽ രാജ്യമായ ഡൊമിനിക്കയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
13,500 കോടി രൂപയുടെ പി.എൻ.ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ് ഇദ്ദേഹം. ചോക്‌സിയെ കാണാതായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്‍റർപോൾ 'യെല്ലോ കോർണർ' നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊമിനിക്കയിൽ നിന്ന് മെഹുൽ ചോക്‌സിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.