Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2021 5:25 PM IST Updated On
date_range 7 July 2021 5:25 PM ISTകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചോക്സി ഡൊമിനിക്കൻ ഹൈകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മെഹുൽ ചോക്സി ഡൊമിനിക്കൻ ഹൈകോടതിയിൽ ഹരജി നൽകി. ഇന്ത്യൻ സർക്കാറിന്‍റെ ആളുകൾ തന്നെ ആന്‍റിഗയിൽ നിന്ന് തട്ടിക്കൊണ്ടുവന്നതാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
13,500 കോടിയുടെ വായ്പ തട്ടിപ്പ് കേസിൽ പ്രതിയായ ചോക്സി ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ശേഷം 2018 മുതൽ ആന്‍റിഗയിലായിരുന്നു. മേയ് 23നാണ് ഇദ്ദേഹം അയൽ രാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായത്.
താൻ ആന്‍റിഗൻ പൗരനാണെന്നും ഇന്ത്യക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് അവിടെ കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story