ബിൽഗേറ്റ്സിനോട് വിവാഹമോചനം ആവശ്യപ്പെടാൻ മെലിൻഡക്ക് ചില കാരണങ്ങളുണ്ട്; അവയിതാണ്
text_fieldsകഴിഞ്ഞ ആഴ്ച ലോക മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വിവാഹ മോചന വാർത്തയായിരുന്ന ബിൽഗേറ്റ്സ്-മെലിൻഡ കുബേര ദമ്പതികളുടേത്. സാമൂഹിക മാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്ത ഒരു സംയുക്ത പ്രസ്താവനയിലുടെയാണ് വിവാഹമോചന വാർത്ത ലോകമറിഞ്ഞത്. എന്നാൽ, വിവാഹ മോചനത്തിന്‍റെ കാരണമെന്താണെന്നത് സംബന്ധിച്ച് പ്രത്യേകിച്ച് സൂചനകളൊന്നുമുണ്ടായിരുന്നില്ല. 2019 മുതൽ വിവാഹ മോചനത്തിനായി അഭിഭാഷകരുമായി മെലിൻഡ കൂടിയാലോചനകൾ നടത്തിയിരുന്നെന്ന വാൾ സ്ട്രീറ്റ് ജേണലിന്‍റെ വെളിപ്പെടുത്തലാണ് കുബേര ദമ്പതികളുടെ വിവാഹ മോചന വാർത്തയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നത്. ബിൽ ഗേറ്റസിന്‍റെ ചില ബന്ധങ്ങളെ കുറിച്ച് ന്യൂയോർക്ക് ടൈംസ് വാർത്ത പുറത്തു വന്നതിന് ശേഷമാണ് മെലിൻഡ വിവാഹ മോചന നീക്കങ്ങൾ തുടങ്ങിയതത്രെ.
ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിൽ ഒരുമിച്ച് ഉയരാൻ ദമ്പതികൾ എന്ന നിലയിൽ സാധിക്കാത്തതിനാൽ പിരിയുന്നു എന്നു മാത്രമായിരുന്നു ഇരുവരുടെയും സംയുക്ത പ്രസ്താവനയിൽ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായ വാർത്തയിൽ ഞെട്ടൽ പ്രകടിപ്പിച്ചുകൊണ്ടും അതേസമയം ഇരുവരുടെയും സ്വകാര്യതയിൽ ഇടപെടില്ലെന്ന് ഉറപ്പു നൽകികൊണ്ടും ഇവരുടെ മൂത്ത മകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബിൽ ഗേറ്റ്സിനുള്ള ബന്ധങ്ങൾ സംബന്ധിച്ച് 2019 ൽ ന്യേയാർക്ക് ടൈംസ് വാർത്ത പുറത്തുവന്നിരുന്നു. വിചാരണ കാത്ത് കിടക്കുന്നതിനിടെ 2019 ആഗസ്റ്റിൽ എപ്സ്റ്റിൻ ജയിലിൽ വെച്ച് മരിക്കുകയായിരുന്നു. എപ്സ്റ്റിനുമായി ബിൽ ഗേറ്റ്സ് ബന്ധപ്പെട്ടിരുന്നുവെന്ന വാർത്തയെ തുടർന്ന് വിവാഹ മോചന നടപടികൾ ആലോചിക്കാൻ അഭിഭാഷകരുമായി മെലിൻഡ നിരന്തരം കൂടിയാലോചനകൾ നടത്തി.
ബിൽ ഗേറ്റ്സ് 2011 മുതൽ എപ്സ്റ്റിനുമായി നിരവധി തവണ കണ്ടുമുട്ടിയിരുന്നുവെന്ന് എപ്സ്റ്റണിന്റെ മരണ ശേഷം 2019 ഒക്ടോബറിൽ ന്യൂേയാർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. എപ്സ്റ്റൺ ലൈംഗിക കുറ്റവാളിയാണെന്ന് അറിഞ്ഞ ശേഷമാണ് ബിൽ ഗേറ്റ്സ് അദ്ദേഹവുമായി ബന്ധം തുടർന്നത്.
2013 ൽ ബിൽഗേറ്റ്സും മെലിൻഡയും ഒരുമിച്ച് എപ്സ്റ്റണെ കണ്ടിരുന്നു. എന്നാൽ, എപ്സ്റ്റണുമായുള്ള ബന്ധം തുടരുന്നതിന് മെലിൻഡ എതിരായിരുന്നു. ആ കൂടിക്കാഴ്ചക്ക് ശേഷം ആ ബന്ധത്തിലുള്ള അനിഷ്ടം ബിൽ ഗേറ്റ്സിനോട് മെലിൻഡ തുറന്നു പറഞ്ഞെങ്കിലും അദ്ദേഹം ബന്ധം തുടരുകയായിരുന്നു.
അതിന് ശേഷം ചുരുങ്ങിയത് മൂന്നു തവണയെങ്കിലും എപ്സ്റ്റീന്റെ വീട്ടിൽ വെച്ച് ബിൽ ഗേറ്റ്സും എപ്സ്റ്റീണും കണ്ടുമുട്ടിയിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. രാത്രി വൈകും വരെ ബിൽ ഗേറ്റ്സ് അവിടെ തുടർന്ന സംഭവവുമുണ്ട്.
ബില്ലും എപ്സ്റ്റണും തമ്മിൽ തുടർന്ന ബന്ധം സംബന്ധിച്ച് 2019 ൽ ന്യൂയോർക്ക് ടൈംസ് വാർത്ത പുറത്തു വന്ന ഉടനെ മെലിൻഡ തന്‍റെ ഉപദേശകരുമായും നിയമ വിദഗ്ദരുമായും നിരവധി തരണ ബന്ധപ്പെട്ടിട്ടുണ്ട്.
എന്നാൽ, 2021 മേയ് മാസത്തിലാണ് ഇരുവരും പിരിയുന്നതായി സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. അതുവരെയും ഇവരുടെ വിവാഹ മമോചനം സംബന്ധിച്ച് യാതൊരു സൂചനയും പുറത്തു വന്നിരുന്നില്ല.
ൈമക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സന്നദ്ധ സംഘടനയായ ഗേറ്റ്സ് ഫൗേണ്ടഷൻ സഹ അധ്യക്ഷനുമായ ബിൽ ഗേറ്റ്സ് ഫോർബ്സ് പട്ടികയനുസരിച്ച് ലോകത്തെ നാലാമത്തെ ധനികനാണ്. 130.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്‍റെ ആസ്തിയായി കണക്കാക്കുന്നത്. ഫൗണ്ടേഷന്‍റെ സഹ അധ്യക്ഷയാണ് 56 കാരിയായ മെലിൻഡ. വിവാഹ മോചിതരായാലും ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾ ഒരുമിച്ച് കൊണ്ടു പോകുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. വിവാഹ മോചനം പ്രഖ്യാപിച്ച ഉടനെ ബിൽ ഗേറ്റ്സ് 1.8 ബില്യൺ ഡോളറിന്‍റെ ആസ്തികൾ മെലൻഡക്ക് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.