2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ ഓർമകൾ ഇപ്പോഴും വേട്ടയാടുന്നു -യു.എസ്
text_fieldsവാഷിങ്ടൺ: 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ഓർമകളിലൂടെയാണ് ഇപ്പോഴും ഇന്ത്യയും അമേരിക്കയും കടന്നുപോകുന്നതെന്ന് യു.എസ്. നിരവധി നിരപരാധികളുടെ ജീവൻ അപഹരിച്ച ആക്രമണത്തിന്‍റെ ഭയാനകമായ ചിത്രങ്ങൾ, ഹോട്ടലിന് നേരെയുണ്ടായ ആക്രമണം, രക്തച്ചൊരിച്ചിൽ എന്നിവ എല്ലാവരുടെ മനസിനെയും മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതിനാലാണ് ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ യു.എസ് പേരാടുന്നത്. ആക്രമണം നടത്തിയ വ്യക്തികളെ മാത്രമല്ല, അത് പ്രാവർത്തികമാക്കാൻ സഹായിച്ച സംഘടനകൾക്കെതിരെയും പോരാട്ടം തുടരേണ്ടതുണ്ടെന്നും നെഡ് പ്രൈസ് പറഞ്ഞു.
2008 നവംബർ 26നാണ് പാകിസ്താനിൽ നിന്നുള്ള ആയുധധാരികളായ 10 പേർ മുംബൈയിൽ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമ്പത് ഭീകരരെ ഇന്ത്യൻ സുരക്ഷാസേന വധിച്ചു. അജ്മൽ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. 2012 നവംബർ 21ന് വിചാരണക്ക് ശേഷം കസബിനെ തൂക്കിലേറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.