ഗോത്ര ഭാഷ സംസാരിച്ചതിന് മെക്സിക്കൻ വിദ്യാർഥിയെ സഹപാഠികൾ തീയിട്ടു
text_fieldsമെക്സികോ സിറ്റി: പാരമ്പര്യ ഗോത്ര ഭാഷയിൽ സംസാരിച്ചതിന് മെക്സിക്കൻ സ്കൂൾ വിദ്യാർഥിയെ സഹപാഠി തീയിട്ടു. 14 കാരനായ ജുവാൻ സമോരാനോക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
മെക്സികോയിലെ ക്വറെറ്ററോ സ്റ്റേറ്റിലാണ് സംഭവം.
ജുവാന്റെ സീറ്റിൽ രണ്ട് സഹപാഠികൾ മദ്യം ഒഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അതറിയാതെ സീറ്റിലിരുന്ന ജുവാന്റെ ട്രൗസർ നനയുകയും കുട്ടി ഇക്കാര്യം ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് സഹപാഠികൾ ജുവാനെ തീയിടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.
പാരമ്പര്യ ഗോത്രസമൂഹമായ ഓട്ടോമി വിഭാഗത്തിലെ അംഗമായതിനാൽ കുട്ടി പലതവണ പ്രതികളിൽ നിന്ന് അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് കുടുംബ വക്കീൽ പറയുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ സ്കൂൾ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്.
മെക്സികോയിലെ 3,50,000 ഓളം വരുന്ന ജനസംഖ്യയിൽ 12ലേറെ പാരമ്പര്യ ഗോത്രങ്ങളുണ്ട്. അവയിലൊന്നാണ് ഒട്ടോമി. ജുവാന്റെ മാതൃഭാഷയാണ് ഒട്ടോമി ഭാഷ. എന്നാൽ അത് സംസാരിക്കുമ്പോൾ ഉണ്ടാകുന്ന അവഹേളനം മൂലം ഒട്ടോമി സംസാരിക്കാൻ ജുവാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അധ്യാപിക പോലും ജുവാനുനേരെ വംശീയാധിക്ഷേപം നടത്തിയട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ ക്വറെറ്ററോ പ്രൊസിക്യൂട്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.