മെക്സികോയിൽ കൂട്ട വിഷബാധ:60 ഓളം വിദ്യാർഥികൾ ബോധരഹിതരായി, ഒരാളുടെ നില ഗുരുതരം
text_fieldsമെക്സികോസിറ്റി: തെക്കൻ മെക്സിക്കൻ സംസ്ഥാനമായ ചിയാപ്സിലെ സെക്കണ്ടറി സ്കൂളിൽ വിഷബാധയേറ്റ് അറുപതോളം വിദ്യാർഥികൾ ബോധരഹിതരായി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിദ്യാർഥികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമ പ്രദേശത്തെ ബോച്ചിൽ വിഭാഗത്തിൽ പെടുന്നവരാണ് ഇവർ. എന്നാൽ സംഭവത്തിന്‍റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല.
മലിന പദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണമോ, ജലമോ ആകാം വിഷബാധക്ക് കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
അതേ സമയം വിദ്യാർഥികൾ നടത്തിയ പരിശോധയിൽ കൊക്കെയ്ന്‍റെ അംശം കണ്ടെത്തിയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് ഇതു സംബന്ധിച്ച് 15 ടോക്സിക്കോളജി പരിശോധകൾ നടത്തിയെന്ന് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. രണ്ടാഴ്ചക്കിടയിൽ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്.
രക്ഷിതാക്കളും, സാമൂഹിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.