പെഗസസ് വാങ്ങാൻ മെക്സികോ മുടക്കിയത് 453 കോടി രൂപ
text_fieldsമെക്സികോ സിറ്റി: ഇസ്രായേലിന്‍റെ ചാര സോഫ്റ്റ്വെയറായ പെഗസസ് വാങ്ങാൻ മെക്സികോ മുടക്കിയത് 453 കോടി രൂപയെന്ന് റിപ്പോർട്ട്. മുൻ സർക്കാറിന്‍റെ ഭരണകാലത്ത് നടന്ന ഇടപാട് മെക്സികോ ഭരണമുന്നണിയാണ് പുറത്ത് വിട്ടത്. പ്രതിപഷ നേതാക്കളേയും മാധ്യമപ്രവർത്തകരേയും നിരീക്ഷിക്കുന്നതിനായാണ് സോഫ്റ്റ്വെയർ വാങ്ങിയത്.
ഇതിനായി 32 കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. 2006 മുതൽ 2012 വരെ ഫെലിപ്പെ കാഡ്രോൺ പ്രസിഡന്‍റായപ്പോഴും 2012 മുതൽ 2018 എൻറിക്വേ പെന നിയേറ്റോ പ്രസിഡന്റായിരിക്കുേമ്പാഴും ഇടപാട് നടന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന മെക്സികോയിലെ ഏജൻസി ചാരസോഫ്റ്റ്വെയർ വാങ്ങാൻ സർക്കാർ പണം മുടക്കിയെന്ന് കണ്ടെത്തിയിരുന്നു.
പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ഫോൺചോർത്തൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെക്സികോ സോഫ്റ്റ്വെയറിനായി മുടക്കിയ വലിയ തുകയുടെ കണക്കുകൾ പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.