മിഷേൽ ഒബാമയുടെ മാതാവ് മരിയൻ റോബിൻസൺ അന്തരിച്ചു
text_fieldsവാഷിങ്ടൺ: യു.എസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ മാതാവ് മരിയൻ റോബിൻസൺ അന്തരിച്ചു. 86 വയസായിരുന്നു. 1937ൽ ചിക്കാഗോയിലാണ് മരിയൻ ജനിച്ചത്. ആറ് സഹോദരങ്ങളുണ്ട്. മരിയന്റെ കൗമാരകാലത്ത് മാതാപിതാക്കൾ വേർപിരിഞ്ഞു. ബറാക് ഒബാമ പ്രസിഡന്റായ ആദ്യവർഷങ്ങളിൽ മരിയൻ വൈറ്റ്ഹൗസിലുണ്ടായിരുന്നു. ഒബാമയുടെയും മിഷേലിന്റെയും രണ്ട് പെൺകുട്ടികളുടെ സംരക്ഷണ ചുമതലയായിരുന്നു അവർക്ക്. മലിയയുടെയും സാഷയുടെയും പ്രിയപ്പെട്ട മുത്തശ്ശിയായിരുന്നു അവരെന്ന് മിഷേൽ കുറിച്ചിട്ടുണ്ട്.
യു.എസിലെ വർണവിവേചനങ്ങൾ നേരിട്ടറിഞ്ഞ വ്യക്തിയായിരുന്നു മരിയൻ. നിറം കറുപ്പായതിന്റെ പേരിൽ മരിയന്റെ പിതാവിന് യൂനിയൻ അംഗത്വമോ വലിയ നിർമാണ കമ്പനികളിൽ ജോലി ചെയ്യാനോ അനുവാദമില്ലായിരുന്നു. അതേസമയം, യു.എസിലെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റായി ബറാക് ഒബാമ അധികാരമേറ്റപ്പോൾ മരിയനും വൈറ്റ്ഹൗസിലെത്തി. വൈറ്റ്ഹൗസിന്റെ വർണപ്പൊലിമ ഒരിക്കലും അവരെ ആകർഷിച്ചിരുന്നില്ല. വൈറ്റ്ഹൗസിലെ ഉന്നത വ്യക്തികളുമായി സമ്പർക്കം പുലർത്തുന്നതിനേക്കാൾ തന്റെ കിടപ്പുമുറിയിൽ ടെലിവിഷനു മുന്നിൽ ചെലവഴിക്കാനായിരുന്നു മരിയന് ഇഷ്ടം.
1960ലായിരുന്നു മരിയന്റെ വിവാഹം. മിഷേൽ ഉൾപ്പെടെ രണ്ട് മക്കളാണ്. അധ്യാപികയായും സെക്രട്ടറിയായും അവർ ജോലി ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.