മൈക്ക് വാട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: മൈക്ക് വാട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അസോസിയേറ്റ് പ്രസാണ് വാട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച വിവരം അറിയിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥനായ വാട്സ് ചൈനയുടെ കടുത്ത വിമർശകനായാണ് അറിയപ്പെടുന്നത്.
ട്രംപിനെ പിന്തുണക്കുന്ന വാട്സ് ഏഷ്യ-പസഫിക് മേഖലയിൽ ചൈനയുടെ പ്രവർത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷം ഒഴിവാക്കുന്നതിൽ അമേരിക്കയുടെ ഇടപെടൽ വേണമെന്ന ശക്തമായ വാദക്കാരനും കൂടിയാണ് വാട്സ്.
ദേശീയ സുരക്ഷാഉപദേഷ്ടാവിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണ്ട. രാജ്യത്തെ ബാധിക്കുന്ന സുരക്ഷാകാര്യങ്ങൾ യു.എസ് പ്രസിഡന്റിനെ അറിയിക്കുന്നത് സുരക്ഷാഉപദേഷ്ടാവാണ്. വിവിധ ഏജൻസികൾക്കിടയിലുള്ള കോർഡിനേഷനും സുരക്ഷാഉപദേഷ്ടാവ് നിർവഹിക്കും.
ഫ്ലോറിഡയിൽ നിന്നുള്ള അംഗമായ വാട്സിനും ഇന്ത്യയുമായും നല്ല ബന്ധമുണ്ട്. യു.എസ്-ഇന്ത്യ ബന്ധത്തിൽ വലിയ പങ്കുവഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശനം നടത്തിയപ്പോൾ ഇതിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത് മൈക്ക് വാട്സിന്റെ നേതൃത്വത്തിലായിരുന്നു. വാട്സ് ട്രംപിന്റെ സുരക്ഷാഉപദേഷ്ടാവാകുമ്പോൾ ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധവും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.