വിഖ്യാത എഴുത്തുകാരൻ മിലന് കുന്ദേര അന്തരിച്ചു
text_fieldsവിഖ്യാത ചെക്ക് എഴുത്തുകാരന് മിലന് കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. നോവൽ, കഥ, നാടകം, കവിത, ലേഖനം തുടങ്ങി എഴുത്തിന്റെ വിവിധ രംഗങ്ങളിൽ ശോഭിച്ചു. ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ് (The Unbearable Lightness of Being) എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. ഭാര്യ: വേര.
1929 ഏപ്രിൽ ഒന്നിന് ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. വിദ്യാർഥി കാലത്ത് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അദ്ദേഹം പിന്നീട് ചെക്കോസ്ലോവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി പിണങ്ങുകയും 1975ൽ ജന്മനാടുവിട്ട് ഫ്രാൻസിലേക്ക് കുടിയേറുകയും ചെയ്തു. കമ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 1979ൽ അദ്ദേഹത്തിന്റെ ചെക്ക് പൗരത്വം റദ്ദാക്കി. 2019ൽ കുന്ദേരയുടെ ചെക്ക് പൗരത്വം പുനഃസ്ഥാപിക്കപ്പെട്ടു.
ആദ്യ നോവലായ "ദ ജോക്ക്" 1967 ൽ പ്രസിദ്ധീകരിച്ചു. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വിമർശിക്കുന്നതായിരുന്നു ഇതിവൃത്തം. അവസാന നോവൽ എഴുതിയത് 2013ലാണ് - ‘ദ ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.