സിറിയയിൽ ആശുപത്രിയിൽ സൈനിക ആക്രമണം; അഞ്ചു മരണം
text_fieldsബെയ്റൂത്ത്: വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അഞ്ച് ആശുപത്രി ജീവനക്കാർ അടക്കം 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറൻ അലപ്പോയിലെ പട്ടണമായ അറ്ററെബിലാണ് സംഭവം. ഇൗ പട്ടണം വിമതരുടെ നിയന്ത്രണത്തിലാണ്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ സിറിയയിലെ വിവിധ ആക്രമണങ്ങളിൽ 930 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.