ഗാബോണിൽ സൈനിക അട്ടിമറി; പ്രസിഡന്റ് വീട്ടുതടങ്കലിൽ
text_fields
ന്യൂഡൽഹി: പക്ഷാഘാതം മൂലം കിടപ്പിലായ പ്രസിഡൻറ് അലി ബോംഗോ ഒൻഡിംബയെ അട്ടിമറിച്ച് മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിലെ ഭരണം ഏറ്റെടുത്തതായി സൈന്യം അറിയിച്ചു. പ്രസിഡൻറ് അലി ബോംഗോ വീട്ടുതടങ്കലിലാണ്. പുതിയ നേതാവായി ജനറൽ ബ്രൈസ് ഒലിഗുയി എൻഗ്യുമയെ തിരഞ്ഞെടുത്തു.
വിവരമറിഞ്ഞ് ജനങ്ങൾ തെരുവിൽ ആഹ്ലാദനൃത്തം ചവിട്ടി.എണ്ണ ഉൽപാദന രാജ്യമായ ഗാബോൺ നേരത്തേ ഫ്രഞ്ച് കോളനിയായിരുന്നു. 1967 മുതൽ 56 വർഷമായി പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയുടെ കുടുംബമാണ് ഗാബോൺ ഭരിക്കുന്നത്. 14 വർഷം അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് അലി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ച ദിവസമാണ് അട്ടിമറി നടന്നത്.
ഗാബോണിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് വൻതോതിൽ നിക്ഷേപമുണ്ട്. അതിനിടെ, ഗാബോണിലെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. അറ്റ്‌ലാന്റിക് തീരത്തുള്ള ഗാബോണിന് വിശാലമായ പ്രകൃതി ദാതുക്കളാൽ നിറഞ്ഞ സംരക്ഷിത വനമേഖലയും തീരപ്രദേശവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.