ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 45 ആയി
text_fieldsമനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 45 ആയി. 47 പേരെ രക്ഷപ്പെടുത്തി. സുലുപ്രവിശ്യയിലെ ബൻങ്കൽ ഗ്രാമത്തിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. 92 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ മൂന്നു പൈലറ്റുമാരും അഞ്ച് ജീവനക്കാരും ഒഴികെയുള്ളവരെല്ലാം സൈനികരാണെന്ന് പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാന പറഞ്ഞു.
പൈലറ്റുമാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നാലു ഗ്രാമീണർക്കും പരിക്കേറ്റു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 11.30നായിരുന്നു (ഇന്ത്യൻ സമയം രാവിലെ ഒമ്പത്) സംഭവം. അപകടകാരണം വ്യക്തമായിട്ടില്ല.
ലോക്ഹീഡ് സി-130 ഹെർകുലീസ് വിമാനമാണ് അപകടത്തിൽപെട്ടത്. അമേരിക്കൻ വ്യോമസേന മുമ്പ് ഉപയോഗിച്ച വിമാനമാണിത്. സൈനിക സഹായ പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങൾ ഫിലിപ്പീൻസിന് കൈമാറിയിരുന്നു. തകർന്നുവീഴുന്നതിന് തൊട്ടു മുമ്പ് വിമാനത്തിൽ നിന്ന് ചില സൈനികർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
സൈനിക പരിശീലനം പൂർത്തിയാക്കിയ ശേഷം തീവ്രവാദത്തിനെതിരെ പോരാടുന്ന ജോയിൻറ് ടാസ്ക് ഫോഴ്സിെൻറ ഭാഗമാകാനെത്തിയവരാണ് അപകടത്തിൽ പെട്ടവരിൽ അധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.