മ്യാന്മറിൽ സർക്കാർ വിരുദ്ധ പ്രകടനത്തിലേക്ക് സൈനിക വാഹനം ഓടിച്ചുകയറ്റി; മൂന്നു മരണം
text_fieldsബാങ്കോക്: മ്യാന്മറിലെ യാംഗോനിൽ സർക്കാർ വിരുദ്ധ പ്രകടനത്തിലേക്ക് സൈനിക വാഹനം ഓടിച്ചുകയറ്റിയതിനെ തുടർന്ന് മൂന്നു പേർ കൊല്ലപ്പെട്ടു. ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് ഭരണം പിടിച്ച സൈനിക ഭരണകൂടത്തിനെതിരെ സമാധാനപരമായ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നവർക്കു നേരെയാണ് ഞായറാഴ്ച സേനയുടെ ക്രൂരത അരങ്ങേറിയത്.
യാംഗോനിൽ പ്രകടനത്തിെൻറ പിന്നിലൂടെയാണ് സൈനിക വാഹനം എത്തിയത്. ആളുകൾ ഓടിമാറുന്നതിനുമുേമ്പ നിരവധി പേരെ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ഓങ് സാൻ സൂചിക്കെതിരായ കോടതി വിധി വരാനിരിക്കെയാണ് അനുയായികൾ പ്രകടനം നടത്തിയത്. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലും സൈനിക ഭരണകൂടത്തിനെതിരെ പ്രകടനങ്ങൾ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.