Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമരുന്ന് ഉണ്ടാക്കാൻ ഓരോ...

മരുന്ന് ഉണ്ടാക്കാൻ ഓരോ വർഷവും കൊന്നൊടുക്കുന്നത് ദശലക്ഷക്കണക്കിന് കഴുതകളെ

text_fields
bookmark_border
മരുന്ന് ഉണ്ടാക്കാൻ ഓരോ വർഷവും കൊന്നൊടുക്കുന്നത് ദശലക്ഷക്കണക്കിന് കഴുതകളെ
cancel

​കെനിയ: ലോകത്ത് മരുന്ന് ഉണ്ടാക്കാൻ ഓരോ വർഷവും കൊന്നൊടുക്കുന്നത് ദശലക്ഷക്കണക്കിന് കഴുതകളെയെന്ന് റിപ്പോർട്ട്. ബി.ബി.സിയാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. കഴുതയുടെ തൊലി ഉപയോഗിച്ചാണ് പ്രധാനമായും മരുന്നുകൾ ഉണ്ടാക്കുന്നത്. ഇതിനായി ​കെനിയയിൽനിന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കഴുതകളെ വ്യാപകമായി മോഷ്ടിക്കുകയും കയറ്റുമതി ചെയ്യുകയും നടത്തുന്നതായാണ് റിപ്പോർട്ട്.

കഴുതയുടെ തൊലിയിലെ ജെലാറ്റിൻ ഉപയോഗിച്ച് ചൈനയിൽ ഉൽപാദിപ്പിക്കുന്ന എജിയാവോ എന്ന പരമ്പരാഗത ഔഷധത്തിന് വൻ ഡിമാൻഡാണ്. ഈ മരുന്ന് രക്തശുദ്ധീകരണത്തിനും ശരീര പുഷ്ടിക്കും ഫലപ്രദമാണെന്നാണ് കരുതപ്പെടുന്നത്. ഉറക്കത്തെ സഹായിക്കുന്നതിനും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പുറമെ നിരവധി ഗുണങ്ങൾ ഈ ഔഷധത്തിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യം കഴുത തൊലികൾ തിളപ്പിച്ച് ജെലാറ്റിൻ വേർതിരിച്ചെടുക്കുകയും ശേഷം അത് പൊടിയോ ഗുളികകളോ ദ്രാവകമോ ഉണ്ടാക്കാൻ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. കഴുതകളെ ഉപയോഗിച്ചുള്ള ഔഷധ വ്യാപാരത്തിനെതിരായി പ്രചാരണം നടത്തുന്ന 2017 മുതൽ പ്രവർത്തിക്കുന്ന സംഘടന ആഗോളതലത്തിൽ കുറഞ്ഞത് 5.9 ദശലക്ഷം കഴുതകളെ ഓരോ വർഷവും കശാപ്പ് ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുന്നു.

എജിയാവോ വ്യവസായത്തിന് വിതരണം ചെയ്യാൻ എത്ര കഴുതകളെ കൊന്നുവെന്നതിന്റെ കൃത്യമായ വിവരം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ 53 ദശലക്ഷം കഴുതകളിൽ മൂന്നിൽ രണ്ട് ഭാഗവും വസിക്കുന്ന ആഫ്രിക്കയിൽ, കഴുതകളെ കൊല്ലുന്നതിനും കയറ്റുമതിചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്. കഴുതത്തോലിന്റെ കയറ്റുമതി ചില രാജ്യങ്ങളിൽ നിയമവിരുദ്ധവുമാണ്. എന്നാൽ ഉയർന്ന ഡിമാൻഡും തോലിനുള്ള ഉയർന്ന വിലയും കഴുതകളുടെ മോഷണത്തിന് വളം നൽകുന്നു. ബ്രസീൽ അടക്കം ചില രാജ്യങ്ങൾ കഴുത കയറ്റുമതി നിരോധിക്കാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി 17, 18 തീയതികളിൽ എല്ലാ നേതാക്കളും ഒത്തു കൂടുന്ന ആഫ്രിക്കൻ യൂനിയൻ ഉച്ചകോടിയിൽ ആഫ്രിക്കയിലുടനീളം അനിശ്ചിതകാല കഴുത വധവും കയറ്റുമതി നിരോധനത്തിനുള്ള നിർദ്ദേശവും അജണ്ടയിലുണ്ട്. എജിയാവോ ഉത്പാദകർ ചൈനയിൽ നിന്ന് ലഭിക്കുന്ന കഴുതകളുടെ തൊലികളാണ് നേരത്തേ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

പക്ഷേ, കഴുതകളുടെ എണ്ണം കുറഞ്ഞതിനാൽ ചൈനീസ് കുത്തക വ്യാപാരികൾ ആഫ്രിക്കയിലേക്ക് തിരിയുകയായിരുന്നു. ചൈനീസ് കമ്പനികൾ ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവയുടെ ഭാഗങ്ങളിൽ കഴുത അറവുശാലകൾ സ്ഥാപിച്ചു. താൻസാനിയയും ഐവറി കോസ്റ്റും ഉൾപ്പെടെയുള്ള രാജ്യങ്ങൾ 2022 ൽ കഴുതയുടെ തോൽ കയറ്റുമതിയും കശാപ്പും നിരോധിച്ചിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:africadonkey skindonkey medicine
News Summary - Millions of donkeys are slaughtered every year to make medicine
Next Story