എലിയെ പേടിച്ച് ആസ്ട്രേലിയ; കടുംകൈ പ്രയോഗിക്കാനൊരുങ്ങി രാജ്യം
text_fieldsസിഡ്നി: ശല്യം രൂക്ഷമായതോടെ എലികളുമായി യുദ്ധം പ്രഖ്യാപിച്ച് ആസ്ട്രേലിയ. എലിശല്യം രൂക്ഷമായതോടെ വിഷം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ന്യൂസൗത്ത് വെയിൽസ് സംസ്ഥാനം.
മാസങ്ങളായി നിരവധി വീടുകളും വിളകളും നശിപ്പിച്ചുകൊണ്ടിരുക്കുകയാണ് എലികൾ ഇവിടെ. തെക്കൻ വിക്ടോറിയ അതിർത്തി മുതൽ കിഴക്കൻ ആസ്ട്രേലിയ വരെയുള്ള പ്രദേശങ്ങൾ എലികൾ കൈയേറിയിരുന്നു. ദശലക്ഷങ്ങളുടെ കൃഷി നാശവും മറ്റു മെഷിനറികളും എലികൾ നശിപ്പിച്ചിരുന്നു. ശൈത്യകാലം അടുത്തതോടെ, ഭക്ഷണം തേടി എലികൾ വീടുകൾ വരെ കൈയേറി തുടങ്ങിയിരുന്നു.
ചത്ത എലികളെയും അവയുടെ വിസർജ്യങ്ങളും എടുത്തുമാറ്റാൻ പണം കൊടുത്ത് വീട്ടിൽ ആളുകളെ ജോലിക്ക് നിർത്തിയിരിക്കുകയാണ് പലരും. കാനോവിദ്രയിലെ ഒരു വീട്ടിൽനിന്ന് നാലു ദിവസമെടുത്താണ് ചത്ത എലികളെയും വിസർജ്യവും നീക്കം ചെയ്തതെന്ന് ശുചീകരണ തൊഴിലാളിയായ ഹോഡ്ജെ പറയുന്നു. വീടുകളുടെ അടുക്കളയിലും കുട്ടികളുടെ മുറികളിലും കിടക്കകളിൽ പോലും എലി വിസർജ്യമാണെന്നും അവർ പറയുന്നു. ഹോഡ്ജെയുടെ സ്വന്തം വീട്ടിൽ എലിശല്യമുണ്ടെങ്കിലും വീടിെൻറ ചുറ്റിലും കെണിയൊരുക്കി എലിയെ കൊല്ലുകയാണ് അവർ.
ചത്ത എലികൾ മാത്രമാണ് നല്ലെതന്ന് കഴിഞ്ഞദിവസം ആസ്ട്രേലിയൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ പറഞ്ഞിരുന്നു. എലിശല്യം കൊണ്ട് ജനങ്ങളും ഭരണാധകാരികളും പൊറുതി മുട്ടിയതോടെയായിരുന്നു പ്രസ്താവന. കൂടാതെ എലിശല്യം മൂലം പകർച്ച വ്യാധികളും വ്യാപകമായിരുന്നു.
അതേസമയം, എലികളെ നേരിടാൻ പുതിയ മാർഗം തേടുകയാണ് ന്യൂ സൗത്ത്വെയിൽസ്. എലികളെ നശിപ്പിക്കാൻ വിഷപ്രയോഗം നടത്താൻ ഒരുങ്ങുകയാണ് ഇവിടെ. അതിനായി ലോകത്തെ ഏറ്റവും വീര്യം കൂടിയ എലിയെ കൊല്ലുന്ന വിഷം 5000 ലിറ്റർ ശേഖരിക്കുകയും ചെയ്തു.
എലിശല്യം രൂക്ഷമാണെങ്കിലും ചിലർ തീരുമാനത്തെ എതിർത്ത് രംഗത്തെത്തി. വിഷപ്രയോഗത്തിലൂടെ തങ്ങളുടെ വിളകൾക്കും മണ്ണിനും നാശം വരുത്തുമെന്നും മൃഗങ്ങളെയും മനുഷ്യരെയും വിഷം കൊല്ലുമെന്നുമാണ് ഇവരുടെ പ്രതികരണം.
ആസ്ട്രേലിയയിലെ എലിശല്യം വ്യക്തമാക്കുന്ന നിരവധി വിഡിയോകൾ ഇതിനോടകം പുറത്തുവന്നിരുന്നു. എലികൾ ധാന്യപ്പുരകളിലും ഫാക്ടറികളിലും ഒാടിനക്കുന്നതും വിഡിയോയിൽ കാണാം. കൂടാതെ എലികളെ കൊന്നൊടുക്കുന്നതിെൻറ വിഡിയോകളും പുറത്തുവന്നിരുന്നു. എലികൾ വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി കർഷകർ രംഗത്തെത്തിയിരുന്നു. തുടർന്ന് പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.