ഗുട്ടെറസ് കിയവിൽ; സമീപം റഷ്യയുടെ മിസൈൽ ആക്രമണം
text_fieldsകിയവ്: യുക്രെയ്ൻ സന്ദർശനത്തിനെത്തിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും സംഘത്തിനും Missile attack near in. ഗുട്ടെറസ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കി നിമിഷങ്ങൾക്കുള്ളിലായിരുന്നു കിയവിനുസമീപത്തെ ജനവാസ മേഖലയിൽ റഷ്യയുടെ ക്രൂസ് മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്നിൽ റഷ്യൻ ആക്രമണം രൂക്ഷമാവുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മനസ്സിലാക്കാൻ സന്ദർശനത്തിനെത്തിയതായിരുന്നു ഗുട്ടെറസ്. സംഭവത്തിൽ യു.എൻ മേധാവി ഗുട്ടെറസും സംഘവും നടുക്കം രേഖപ്പെടുത്തി. എല്ലാവരും സുരക്ഷിതരാണെന്ന് യു.എൻ വക്താവ് അറിയിച്ചു. 'ഇതൊരു യുദ്ധ മേഖലയാണ്. എന്തു തന്നെയായാലും ഗുട്ടെറസിനു സമീപം ആക്രമണം നടന്നത് ആശങ്കജനകമാണ്' - യു.എൻ വക്താവ് പറഞ്ഞു.
ആക്രമണത്തെ അപലപിച്ച ഗുട്ടെറസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ യു.എൻ പരാജയപ്പെട്ടതായി സമ്മതിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഏതാണ്ട് രണ്ടാഴ്ചക്കുശേഷമാണ് കിയവിനെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ഗുട്ടെറസ് യുക്രെയ്നിലെത്തിയത്.
കിയവിനുമുമ്പ് റഷ്യ സന്ദർശിക്കാനുള്ള ഗുട്ടെറസിന്റെ തീരുമാനത്തിൽ സെലൻസ്കി നീരസം പ്രകടിപ്പിച്ചിരുന്നു. കിയവിലെ ആയുധനിർമാണ കേന്ദ്രം തകർത്തതായും റഷ്യ അവകാശപ്പെട്ടു. അതിനിടെ, മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങിയതായി യുക്രെയ്ൻ അറിയിച്ചു. കിയവിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്നായി 1187 സിവിലിയന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
യുക്രെയ്ന് 3300 കോടി ഡോളറിന്റെ അധിക സഹായം നൽകണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. കിയവിലെ എംബസി തുറന്നതായി നെതർലൻഡ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.