മിസൈൽ പരീക്ഷണം; ഉത്തരകൊറിയയെ ആയുധ ചർച്ചക്ക് ക്ഷണിച്ച് യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ
text_fieldsടോക്യോ: ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിനു പിറെക ഉത്തര കൊറിയയോട് ആയുധ ചർച്ചകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ രാജ്യങ്ങൾ. ടോക്യോയിൽ നടക്കുന്ന ത്രിതല ചർച്ചകളിൽ ഉത്തര കൊറിയയിലെ യു.എസ് പ്രത്യേക പ്രതിനിധി സുങ് കിം, കൊറിയൻ ഉപദ്വീപിെൻറ സമാധാനത്തിനും സുരക്ഷ കാര്യങ്ങൾക്കുമുള്ള ദക്ഷിണ കൊറിയയുടെ പ്രത്യേക പ്രതിനിധി നോഹ് ക്യു-ഡുക്ക്, ജപ്പാെൻറ ഏഷ്യൻ ആൻഡ് സമുദ്രകാര്യ ഡയറക്ടർ ജനറൽ തകിറോ ഫുണകൊഷി എന്നിവരാണ് പങ്കെടുക്കുന്നത്.
ഉത്തര കൊറിയയുമായി നയതന്ത്ര ചർച്ചകൾക്ക് മൂന്ന് രാജ്യങ്ങളും നേരത്തെ വാതിൽ തുറന്നിട്ടതായി ഉത്തര കൊറിയയിലെ യു.എസ് പ്രത്യേക പ്രതിനിധി സുങ് കിം വ്യക്തമാക്കി. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സുരക്ഷ വർധിപ്പിക്കേണ്ടതിെൻറ ചർച്ചകൾ അനിവാര്യമാണെന്നും മുൻ വ്യവസ്ഥകളില്ലാതെ ചർച്ചകളിൽ പങ്കെടുക്കാൻ ഉത്തര കൊറിയ തയാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1500 കി.മീ ദൂരത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ദീർഘ ദൂര ക്രൂസ് മിസൈലാണ് ഉത്തര കൊറിയ വിജയകരമായി ശനിയാഴ്ച പരീക്ഷിച്ചത്. ഇത് ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.