'ഫ്രാൻസിനെ ശിക്ഷിക്കാൻ മുസ്‌ലിംകള്‍ക്കും അവകാശമുണ്ട്' -മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്
text_fieldsക്വാലാലംപൂർ: പ്രവാചകനിന്ദ നടത്തിയ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിൽ ഇസ്ലാമിനെതിരെ നടക്കുന്ന നീക്കങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. ഇസ്ലാമിനെതിരെ നടക്കുന്ന കടന്നുയറ്റത്തിനുനേരെ കണ്ണടക്കുന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ അപരിഷ്‌കൃതനാണെന്നും മഹാതിര്‍ ട്വിറ്ററിൽ കുറ്റപ്പെടുത്തിയിരുന്നു.
'മുമ്പ് ഫ്രാൻസിൽ നടന്ന കൂട്ടക്കൊലകള്‍ക്ക് പകരമായി ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ താന്‍ വിശ്വസിക്കുന്നു. എന്നാല്‍ മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലാവരുത്' -പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ പരാമര്‍ശിച്ച് മഹാതീര്‍ വ്യക്തമാക്കി.
കോപാകുലനായ ഒരു വ്യക്തി ചെയ്തതിന് നിങ്ങള്‍ എല്ലാ മുസ്‌ലിംകളേയും ഇസ്‌ലാമിനെയും കുറ്റപ്പെടുത്തിയതിനാൽ ഫ്രഞ്ചുകാരെ വധിക്കാന്‍ മുസ് ലിംകള്‍ക്കും അവകാശമുണ്ട്. എന്നാൽ കണ്ണിന് കണ്ണ് എന്ന തത്വം മുസ് ലിംകള്‍ നടപ്പാക്കാറില്ല, ഫ്രഞ്ചുകാരും അങ്ങനെ ചെയ്യരുത്. പകരം മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാനാണ് ഫ്രഞ്ച് ജനതയെ പഠിപ്പിക്കേണ്ടതെന്നും മഹാതിര്‍ പറഞ്ഞു.
അതേസമയം നിയമലംഘനം ചൂണ്ടിക്കാട്ടി മഹാതീറിന്‍റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പിന്നാലെ മഹാതിറിനെ വിലക്കണമെന്ന് ഫ്രാന്‍സ് ഡിജിറ്റല്‍ മന്ത്രി ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.