മതനിന്ദ: പാകിസ്താനിൽ ശിയ പണ്ഡിതനെ ആക്രമിച്ചു
text_fieldsലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മതപുസ്തകം കത്തിച്ചുവെന്നാരോപിച്ച് ആൾക്കുട്ടം ശിയ പണ്ഡിതനെ ആക്രമിച്ചു. മതനിന്ദയാരോപിച്ച് ഫൈസലാബാദ് ജില്ലയിലെ വീടു വളഞ്ഞാണ് വടിയും ഇഷ്ടികയുമടക്കമുപയോഗിച്ചാണ് ആൾക്കൂട്ടം ആക്രമിച്ചത്.
വിവരമറിഞ്ഞയുടൻ പൊലീസ് സ്‍ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിൽ കഴിഞ്ഞ ശനിയാഴ്ച മതനിന്ദയാരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദ് മുഷ്താഖ് എന്ന 40കാരനെ ആൾക്കുട്ടം തല്ലിക്കൊന്നിരുന്നു. പൊലീസ് എത്തിയപ്പോൾ യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച് മരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു.
ഇരുമ്പ് ദണ്ഡുകളും വടിയും കോടാലി പോലുള്ള ആയുധങ്ങളുമുപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചത്. രണ്ടുമാസം മുമ്പ് സമാനസംഭവത്തിൽ ശ്രീലങ്കൻ പൗരനെയും ആൾക്കൂട്ടം ആക്രമിച്ചുകൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.