ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസിനെ തടയാൻ മോഡേണ വാക്സിന് കഴിയുമെന്ന് സൂചന
text_fieldsലണ്ടൻ: യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാൻ വാക്സിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോവിഡ് വാക്സിൻ നിർമാതാക്കളായ മോഡേണ. ഇതിനുള്ള പരിശോധനകൾ തുടരുകയാണെന്ന് കമ്പനി അറിയിച്ചു.
യു.എസിൽ അനുമതി ലഭിച്ച കോവിഡ് വാക്സിന് യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാൻ കഴിയും. പരീക്ഷണഘട്ടത്തിൽ സാർസ് കോവിഡിന്‍റെ വിവിധ വകഭേദങ്ങളിൽ വാക്സിൻ പരീക്ഷിച്ചിരുന്നു. ഇൗ പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്ന് മോഡേണ അറിയിച്ചു. അടുത്താഴ്ചകളിൽ ഇതിനുള്ള കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന് മോഡേണ വ്യക്തമാക്കിയിട്ടുണ്ട്.
ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസിന്‍റെ പുതിയ വകഭേദം യു.കെയിൽ കണ്ടെത്തിയിരുന്നു. മുമ്പ് കണ്ടെത്തിയ വൈറസിനേക്കാളും അപകടകാരിയാണ് ഇതെന്നാണ് നിഗമനം. ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ കണ്ടെത്തിയ വാക്സിനുകൾ മതിയാവുമോയെന്നും സംശയമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.