കോവിഡ് വാക്സിൻ പേറ്റന്റ് ലംഘനം: ഫൈസറിനെതിരെ കേസ് നൽകി മൊഡേണ
text_fieldsവാഷിങ്ടൺ: കോവിഡ് വാക്സിൻ പേറ്റന്റ് ലംഘനത്തിൽ ഫൈസറിനും ബയോടെകിനുമെതിരെ കേസ് നൽകി മൊഡേണ. ഇരു കമ്പനികളും വാക്സിൻ വികസിപ്പിക്കുന്ന സമയത്ത് തങ്ങളുടെ പേറ്റന്റുകൾ ലംഘിച്ചുവെന്നാണ് മൊഡേണയുടെ ആരോപണം.
2010നും 2016നും ഇടക്ക് മൊഡേണ സമർപ്പിച്ച പേറ്റന്റുകൾ വാക്സിൻ നിർമ്മാണത്തിൽ ഫൈസറും ബയോടെകും ഉപയോഗിച്ചുവെന്നാണ് ആരോപണം. മൊഡേണയുടെ mRNA ടെക്നോളജിയുമായി ബന്ധപ്പെട്ട പേറ്റന്റുകളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തത്. മൊഡേണ അവരുടെ വാക്സിൻ വികസിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് mRNA സാങ്കേതികവിദ്യയായിരുന്നു. ഇത് ഉപയോഗിച്ചാണ് സ്പൈക്ക്‍വാക്സ് എന്ന വാക്സിൻ വികസിപ്പിച്ചെടുത്തത്.
അവികിസിത, വികസ്വര രാജ്യങ്ങളിൽ പേറ്റന്റ് നിയമങ്ങളുടെ പേരിൽ കർശനമായ നടപടികൾ തങ്ങൾ സ്വീകരിക്കില്ല. എന്നാൽ ഫൈസറിന്റേയും ബയോടെക്കിന്റേയും കാര്യത്തിൽ ഇതല്ല സ്ഥിതി. ഭൗതിക സ്വത്തവകാശം ഇരു കമ്പനികളും ബഹുമാനിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും മൊഡേണ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.