വാക്സിൻ മലിനമായി; ജപ്പാനിൽ 16 ലക്ഷം ഡോസിന്‍റെ വിതരണം നിർത്തിവെച്ച് മൊഡേണ
text_fieldsടോക്യോ: വാക്സിൻ മലിനമായതിനെ തുടർന്ന് ജപ്പാനിൽ 16.3 ലക്ഷം ഡോസുകളുടെ വിതരണം നിർത്തിവെച്ച് മൊഡേണ. നിർമാണത്തിലെ അപാകതയായിരിക്കാം വാക്സിൻ മലിനമാകാൻ കാരണമെന്ന നിഗമനത്തിലാണ് അമേരിക്കൻ കമ്പനി. സ്പെയിനിൽ വെച്ചാണ് മൊഡേണ വാക്സിൻ നിർമിക്കുന്നത്.
ഒരു ബാച്ചിലെ 5,65,400 ഡോസ് വാക്സിനാണ് മലിനമായതായി കണ്ടെത്തിയത്. ഇതിന് തൊട്ടു മുന്നിലും പിന്നിലുമുള്ള ബാച്ചുകളിലെ വാക്സിൻ കൂടി വിതരണത്തിൽ നിന്ന് ഒഴിവാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
അതേസമയം, വാക്സിൻ സുരക്ഷാ പ്രശ്നങ്ങളോ ഫലപ്രാപ്തി സംബന്ധിച്ച പ്രശ്നങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൊഡേണ വ്യക്തമാക്കി. വിഷയം തങ്ങളുടെ നിർമാണ പങ്കാളികളായ തെകേദ ഫാർമസ്യൂട്ടിക്കലുമായും അധികൃതരുമായും ചർച്ച ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
വാക്സിൻ മലിനമായതിനെ തുടർന്ന് മുൻകരുതലെന്നോണം ഡോസുകൾ പിൻവലിക്കാൻ ആരോഗ്യവിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ, വാക്സിനേഷൻ പ്രക്രിയ ഇതുകാരണം തടസപ്പെടരുതെന്നാണ് അധികൃതരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.