മോദി ഇന്ന് മാർപാപ്പയെ കാണും
text_fieldsറോം: 16ാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മാർപാപ്പക്ക് പുറമെ വത്തിക്കാൻ വിദേശ സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തും. മാർപാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇരുവരും നേരിട്ടായിരിക്കുമോ പ്രതിനിധികളുടെ യോഗമായിരിക്കുമോ എന്ന കാര്യത്തിൽ തീർച്ചയായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല വാർത്താസേമ്മളനത്തിൽ പറഞ്ഞു.
അതേസമയം, മാർപാപ്പയെ ഇന്ത്യാ സന്ദർശനത്തിന് മോദി ക്ഷണിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, അടുത്ത കുറച്ച് ദിവസം താൻ റോമിലും വത്തിക്കാനിലും ഗ്ലാസ്ഗോയിലും ചില സുപ്രധാന കൂടിക്കാഴ്ചകൾക്കായി ഉണ്ടാകുമെന്നാണ് റോമിലേക്കുള്ള യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി അറിയിച്ചത്. മോദി- മാർപാപ്പ കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിൽക്കുമെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജറൂസലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും അടുത്തയാഴ്ച ഗ്ലാസ്ഗോയിൽ കൂടിക്കാഴ്ച നടത്തും. ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നതിനിടെയാണ് ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തുകയെന്ന് ബെന്നറ്റിെൻറ ഓഫിസിലെ പ്രധാന ഓഫിസർ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. നവംബർ ഒന്നിന് ബെന്നറ്റ് സേമ്മളനത്തെ അഭിസംബോധന ചെയ്യുമെന്നും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഇസ്രായേലിെൻറ കാഴ്ചപ്പാട് വ്യക്തമാക്കുമെന്നും ഓഫിസ് അറിയിച്ചു. അടുത്ത വർഷം ബെന്നറ്റ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.