Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുഹ്​സിൻ ഫഖ്​രിസദേ...

മുഹ്​സിൻ ഫഖ്​രിസദേ വധം: ഇസ്രായേലിനോട്​ പ്രതികാരം ചെയ്യുമെന്ന്​ ഇറാൻ

text_fields
bookmark_border
മുഹ്​സിൻ ഫഖ്​രിസദേ വധം: ഇസ്രായേലിനോട്​ പ്രതികാരം ചെയ്യുമെന്ന്​ ഇറാൻ
cancel

തെഹ്​റാൻ: ഇറാനിലെ ആണവായുധ പദ്ധതികളുടെ തലവനായ ശാസ്​ത്രജ്ഞൻ മുഹ്​സിൻ ഫഖ്​രിസദേയെ ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്തിയത്​ ഇസ്രായേലാണെന്ന ആരോപണവുമായി ഇറാൻ. ഭീകരാക്രമണത്തിന്​ പിന്നിൽ ഇസ്രായേലാണെന്നും മുതിർന്ന ശാസ്​ത്രജ്ഞനെ വധിച്ചതിൽ ഇറാൻ​ പ്രതികാരം ചെയ്യുമെന്നും പരമോന്നത നേതാവ്​ ആയത്തുള്ള അലി ഖമേനിയുടെ സൈനിക ഉപദേഷ്ടാവ് പ്രതികരിച്ചു.

ഇസ്രയേലി​െൻറ ഈ ഭീകരപ്രവർത്തനത്തെ അപലപിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് അന്താരാഷ്​ട്ര സമൂഹത്തോട്​ ആവശ്യപ്പെട്ടു. ഇറാനിലെ പ്രശസ്ത ശാസ്ത്രജ്ഞനെയാണ്​ തീവ്രവാദികൾ കൊലപ്പെടുത്തിയെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ആക്രമണത്തിന്​ പിന്നിൽ ഇസ്രായേലാണെന്നതി​െൻറ ഗുരുതരമായ സൂചനകളുണ്ടെന്നും സരിഫ്​ ആരോപിച്ചു.

ഫഖ്​രിസാദേ വധം അന്താരാഷ്ട്ര നിയമത്തി​െൻറ വ്യക്തമായ ലംഘനമാണെന്നും അത്​ മേഖലയിലെ നാശം വിതക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇറാൻ യു.എൻ അംബാസഡർ മാജിദ് തഖ്ത് രവാഞ്ചി പറഞ്ഞു.

ഇറാ​െൻറ ആണവ പദ്ധതിയെക്കുറിച്ച് 2018 ഏപ്രിലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗത്തിൽ ഫഖ്​രിസാദേയുടെ പേര് പ്രത്യേകം പരാമർശിച്ചിരുന്നു. ''ഈ പേര്​ ഓർമ്മിക്കുക'' എന്നായിരുന്നു നെതന്യാഹ​ു പറഞ്ഞത്​. എന്നാൽ ഫഖ്​രിസാദേ വധത്തെ കുറിച്ച്​ ഇസ്രായേൽ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.

ഇറാൻ പ്രതിരോധ മന്ത്രാലയത്തി​െൻറ റിസർച്ച്​ ആൻറ്​ ഇന്നൊവേഷൻ ഓർഗനൈസേഷൻ വിഭാഗത്തി​െൻറ തലവനായിരുന്നു ഫഖ്​രിസദേ. 63 കാരനായ ഫഖ്​രിസാദേ ഇറാനിലെ റെവല്യൂഷണറി ഗാർഡിലെ അംഗവും മിസൈൽ നിർമാണ വിദഗ്ധനുമായിരുന്നു. അതിനാൽ ഇസ്രായേലി രഹസ്യ സേന അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമം നടത്തിയിരുന്നു. ഇറാ​െൻറ രഹസ്യ ആണവായുധ പദ്ധതികൾക്ക് പിന്നിൽ ഫഖ്​രിസാദേയാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു. എന്നാൽ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണ് എന്നതാണ്​ ഇറാ​െൻറ വാദം.

ആധുനിക ശാസ്ത്രങ്ങളിലേക്കുള്ള ഇറാ​െൻറ പ്രവേശനം തടയുന്നതിനുള്ള ശ്രമമാണ്​ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മേജർ ജനറൽ ഹൊസൈൻ സലാമി പറഞ്ഞു.

ഇറാൻ യുറേനിയം സമ്പുഷ്​ടീകരണത്തി​െൻറ അളവ് വർധിപ്പിക്കുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ആണവ ശാസ്​ത്രജ്ഞ​െൻറ കൊലപാതകം. യുറേനിയം സമ്പുഷ്​ടീകരണം സിവിൽ ന്യൂക്ലിയർ വൈദ്യുതി ഉൽപാദനത്തിനും സൈനിക ആണവായുധങ്ങൾക്കും പ്രധാന ഘടകമാണ്.

ആറ് ലോകശക്തികളുമായുള്ള 2015 ലെ കരാർ പ്രകാരം യുറേനിയം സമ്പുഷ്​ടീകരണത്തി​ന്​ പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ് 2018 ൽ കരാർ ഉപേക്ഷിച്ചതോടെ ഇറാനും പരിധി സംബന്ധിച്ച കരാറുകളിൽ നിന്ന് പിന്മാറിയ അവസ്ഥയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranassassinationterror attackNuclear scientistMohsen Fakhrizadeh
Next Story