കള്ളപ്പണം വെളുപ്പിക്കൽ കേസ്: പാക് പ്രധാനമന്ത്രിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി
text_fieldsലാഹോർ: ശതകോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിനെയും മകനായ പഞ്ചാബ് മുഖ്യമന്ത്രി ഹംസ ശഹബാസിനെയും അന്വേഷണത്തിനായി അറസ്റ്റു ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ അന്വേഷണ ഏജൻസി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി ഇജാസ് ഹസൻ അവാന്റെ ചോദ്യത്തിന് മറുപടിയിലാണ് ആവശ്യം ഉന്നയിച്ചത്.
കനത്ത സുരക്ഷയിൽ ശഹ്‌ബാസും ഹംസയും പ്രത്യേക കോടതിയിൽ ഹാജരായിരുന്നു. കള്ളപ്പണക്കേസിൽ ഇവർക്കെതിരെ ഇടക്കാല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇവരുടെയും മുൻകൂർ ജാമ്യം ജൂൺ 11 വരെ കോടതി നീട്ടിയിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ അഭിഭാഷകൻ അഡ്വ. ജനറൽ അംജദ് പർവേശ് എഫ്.ഐ.എയുടെ ആവശ്യത്തെ ശക്തമായി എതിർത്തു.
2008 മുതൽ 2018 വരെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 28 ബിനാമി അക്കൗണ്ടുകൾ കണ്ടെത്തിയെന്നും എഫ്.ഐ.എ അന്വേഷണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.