മങ്കിപോക്സ് ഭയന്ന് ബ്രസീലിൽ കുരങ്ങൻമാരെ കൊന്നൊടുക്കുന്നു
text_fieldsബ്രസീലിയ: ബ്രസീലിൽ മങ്കിപോക്സ് ഭയന്ന് കുരങ്ങൻമാരെ വ്യാപകമായി കൊന്നൊടുക്കുന്നു. രോഗബാധ തടഞ്ഞു നിർത്തുന്നതിനായാണ് കൊന്നൊടുക്കൽ. എന്നാൽ, സംഭവത്തിൽ ലോകാരോഗ്യ സംഘടന ദുഃഖം രേപ്പെടുത്തി.
ബ്രസീലിയൻ ന്യൂസ് വെബ്സൈറ്റായ ജി വണ്ണാണ് കുരങ്ങൻമാരെ കൊന്നൊടുക്കുന്ന വിവരം റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചക്കിടെ 10 കുരങ്ങൻമാരെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. സാവോ ജോസ്, സാവോ പോളോ, റിയോ പ്രിറ്റോ തുടങ്ങിയ നഗരങ്ങളിലെല്ലാം കുരങ്ങൻമാരെ കൊന്നൊടുക്കിയിട്ടുണ്ട്.
മങ്കിപോക്സ് ഇപ്പോൾ പടരുന്നത് മനുഷ്യർക്കിടയിലാണെന്നും ജനങ്ങൾ ഇത് മനസിലാക്കണമെന്നും ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ബ്രസീലിൽ ഇതുവരെ 1700 മങ്കിപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർച്ചവ്യാധി ഉണ്ടാകാം, എന്നാൽ അടുത്തിടെ പൊട്ടിപ്പുറപ്പെടുന്നത് മനുഷ്യർ മാത്രമുള്ള സമ്പർക്കങ്ങളുമായി ബന്ധപ്പെട്ടാണ്.
ജൂലൈ 29ന് മങ്കിപോക്സ് ബാധിച്ച് ബ്രസീലിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. മേയ് മാസത്തിന് ശേഷം 90ഓളം രാജ്യങ്ങളിൽ ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. 29,000 പേർക്കാണ് ഇതുവരെ രോഗംബാധിച്ചത്. മങ്കിപോക്സിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.