Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2023 9:11 AM IST Updated On
date_range 22 Jan 2023 9:11 AM ISTബൈഡന്റെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ ആറ് രഹസ്യ രേഖകൾ കൂടി കണ്ടെത്തി
text_fieldsbookmark_border
വാഷിങ്ടൺ: ഡെലവെയറിലെ ജോ ബൈഡന്റെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ ആറ് രഹസ്യ രേഖകൾ കൂടി കണ്ടെത്തി. യു.എസ് നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രഹസ്യ രേഖകൾ കണ്ടെത്തിയതെന്ന് ബൈഡന്റെ അഭിഭാഷകൻ പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പിൽ ബൈഡൻ വീണ്ടും മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ കണ്ടെത്തൽ ബൈഡന് തിരിച്ചിടയാകുമെന്നാണ് വിലയിരുത്തൽ.
പിടിച്ചെടുത്ത രേഖകളിൽ ചിലത് ബൈഡൻ സെനറ്ററായിരുന്നപ്പോഴും വൈസ് പ്രസിഡന്റായിരുന്നപ്പോഴുമുള്ള കാലത്തേതാണെന്ന് അഭിഭാഷകൻ അറിയിച്ചു. രേഖകൾ ജസ്റ്റിസ് ഡിപാർട്മെന്റിനും പ്രസിഡന്റിന്റെ രേഖകൾ കൈകാര്യം ചെയ്യുന്ന നാഷനൽ ആർക്കൈവ്സിനും കൈമാറിയതായി വൈറ്റ്ഹൗസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story