ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനെതിരെ കൂടുതൽ ഉപരോധവുമായി യൂറോപ്യൻ യൂനിയൻ
text_fieldsതെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭ പശ്ചാത്തലത്തിൽ ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂനിയൻ. 30 മുതിർന്ന ഇറാൻ അധികൃതരെയും സർക്കാർ സ്ഥാപനങ്ങളെയുമാണ് തിങ്കളാഴ്ച ഉപരോധപ്പട്ടികയിൽ പെടുത്തിയത്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനിൽ ആദ്യ വധശിക്ഷ വിധിച്ചതിനു പിന്നാലെയാണ് നടപടി. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ബ്രസൽസിൽ യോഗം ചേരുന്നുണ്ട്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ ആവശ്യമെങ്കിൽ ആലോചിച്ച് നടപ്പാക്കുമെന്നും ഇ.യു വിദേശനയ മേധാവി ജോഫ് ബോറിൽ പറഞ്ഞു.
അതിനിടെ, യൂറോപ്യൻ യൂനിയൻ നടപടി രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ആനുപാതികമായ നടപടികൾ തിരിച്ചും ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.