യു.എസിൽ ചുഴലിക്കാറ്റ്: മരണം 70 കവിഞ്ഞു
text_fieldsവാഷിങ്ടൺ: യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽ നാശംവിതച്ച് ചുഴലിക്കാറ്റ്. ആറു സംസ്ഥാനങ്ങളിൽ 30 ഓളം ചുഴലിക്കാറ്റുകളുണ്ടായതാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം അർധരാത്രി വീശിയടിച്ച ചുഴലിക്കാറ്റിൽ കെൻറക്കി സംസ്ഥാനത്ത് 70ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്.
മരണസംഖ്യ നൂറിലെത്താമെന്നും സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തമാണിതെന്നും കെൻറക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കെൻറക്കിയിലെ മെയ്ഫീൽഡിലുള്ള മെഴുകുതിരി നിർമാണ ഫാക്ടറിയിൽ നൂറിലേറെ പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇലനോയിൽ ചുഴലിക്കാറ്റിനെ തുടർന്ന് ആമസോൺ ഗോഡൗണിെൻറ മേൽക്കൂരയും ചുവരും തകർന്നു. എത്രപേരാണ് അപകടത്തിൽപെട്ടതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്ന് ആമസോൺ പ്രതികരിച്ചു. ഒരാളെ ഹെലികോപ്ടർ വഴി ആശുപത്രിയിലെത്തിച്ചതായും റിപ്പോർട്ടുണ്ട്.
ആർകൻസോയിൽ ഒരാൾ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തു. ആർകൻസോ, ടെന്നസി, മിസൂറി, ഇലനോയ് എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.