തിരിച്ചയക്കുന്നതിലും നല്ലത് മരണമാണ്; പ്ലാസ്റ്റിക് ബോട്ടിലുകൾ ചങ്ങാടമാക്കി സ്പെയിനിേലക്ക് നീന്തി കടന്ന മൊറോക്കൻ ബാലെൻറ രോദനം -ൈവറലായി വിഡിയോ
text_fieldsദേഹത്തിനും ചുറ്റും പ്ലാസ്റ്റിക് ബോട്ടിലുകൾ കെട്ടി സ്പെയിനിലേക്ക് നീന്തിക്കടക്കാൻ തുനിയുേമ്പാൾ ആ ബാലെൻറ സ്വപ്നങ്ങളിൽ നല്ല ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രമായിരുന്നു. കയ്പേറിയ ജീവിതാനുഭവങ്ങളിൽ നിന്ന് ഏത് കടലും കടന്ന് രക്ഷപ്പെടാനുള്ള അടങ്ങാത്ത ആഗ്രഹവും അങ്ങനെയൊരു അതിസാഹസികതക്ക് ആ ബാലനെ പ്രേരിപ്പിച്ചിട്ടുണ്ടാകും. സിയൂട്ടയിലെ തീരത്ത് പിടിക്കപ്പെടുേമ്പാൾ പട്ടാളക്കാരോട് ആ ബാലൻ കരഞ്ഞു പറഞ്ഞത് ലോമെങ്ങുമുള്ളവരുെട നെഞ്ചുലക്കുന്നതാണ്. തിരിച്ചയക്കുന്നതിനേക്കാൾ നല്ലത് തന്നെ കൊല്ലുന്നതാണെന്നാണ് ആ ബാലൻ കരഞ്ഞ് പറഞ്ഞത്.
യൂറോപ്പിലേക്ക് കടക്കാൻ മൊറോക്കോയിൽ നിന്ന് നീന്തി സിയൂട്ടയിലെത്തുേമ്പാൾ അവശനായിരുന്നു ആ ബാലൻ. കുടിയേറ്റം നിയന്ത്രിക്കാൻ സ്പെയിൻ കാവൽ നിർത്തിയ പട്ടാളക്കാരുടെ മുമ്പിലേക്കാണ് ആ ബാലൻ നീന്തിക്കയറിയത്. അങ്ങേയറ്റം അവശനായിട്ടും, പട്ടാളക്കാരുടെ പിടിയിൽ പെടാതെ ഒാടി രക്ഷപ്പെടാനുള്ള ഒരു പാഴ്ശ്രമം പോലും നടത്തുന്നുണ്ട് അവൻ. ദേഹത്തു കെട്ടിവെച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ എടുത്തുമാറ്റി ഒാടി രക്ഷപ്പെടാനുള്ള ശ്രമം ആരുടെയും കണ്ണു നനയിപ്പിക്കുന്നതാണ്.
പട്ടാളക്കാർ പിടികൂടുന്നതിെൻറ മുമ്പ് തന്നെ കരഞ്ഞും നിലവിളിച്ചും കേണപേക്ഷിക്കുന്നുണ്ട് ആ കുട്ടി. തന്നെ പിടിച്ച് തിരിച്ചയക്കരുതെന്ന് മാത്രമാണ് ആ കുട്ടി നിലവിളിച്ചു കൊണ്ടിരിക്കുന്നത്.
മൊറോക്കോയിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നിരവധി പേരാണ് പിടിയിലാകുന്നത്. പിടിയിലാകുന്നവരെ സുരക്ഷാ കേന്ദ്രത്തിൽ പാർപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പ്രായപൂർത്തിയാകാത്തവരെ തിരിച്ചയക്കാൻ സ്പെയിനിലെ നിയമം അനുവദിക്കുന്നില്ല.
പിടിക്കപ്പെട്ട് സുരക്ഷാ കേന്ദ്രത്തിൽ കഴിയുന്ന 8000 ഒാൾ പേർ അവിടെ ഉണ്ട്. അവരിൽ ഒരാളാകുകയാണ് പ്ലാസ്റ്റിക് ബോട്ടിലുകളിൽ കയ്പനുഭവങ്ങൾ താണ്ടാൻ ശ്രമിച്ച ആ ബാലനും.
വിഡിയോ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.