ചൈനയിലെ ലാബിലാണ് കോവിഡ് വൈറസിന്‍റെ ഉദ്ഭവമെന്ന് ഭൂരിഭാഗം അമേരിക്കക്കാരും വിശ്വസിക്കുന്നുവെന്ന് പഠനം
text_fieldsവാഷിങ്ടൺ: ചൈനയിലെ ലാബിൽ നിന്നാണ് കോവിഡ് വൈറസിന്‍റെ ഉദ്ഭവമെന്ന് 60 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നുവെന്ന് മീഡിയ പോൾ സർവെ. വുഹാനിലെ ലാബിൽ വൈറസ് പിന്നീട് ചോർന്നതാകാമെന്ന് ഇവർ വിശ്വസിക്കുന്നു.
ഫോക്സ് ന്യൂസാണ് സർവെ നടത്തിയത്. ജൂൺ 19 മുതൽ ജൂൺ 22 വരെ 1001 യു.എസ് പൗരന്മാരിലാണ് സർവെ നടത്തിയത്. അതേസമയം, 31 ശതമാനം അമേരിക്കൻ പൗരന്മാർ കോവിഡ് സ്വാഭാവികമായി ഉണ്ടായ വൈറസാണ് എന്നാണ് വിശ്വസിക്കുന്നത്.
ലാബിൽ നിന്ന് വൈറസ് ചോർന്നതാകാമെന്ന നിഗമനം ഈ വർഷം ഫെബ്രുവരിയിൽ തന്നെ ലോകാരോഗ്യസംഘടന നിഷേധിച്ചിരുന്നു. ഈ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചില്ലെന്നും ലോകാരോഗ്യ സംഘടനയുടെ 17 അംഗ സംഘം പ്രസ്താവിച്ചു.
എന്നാൽ ചൈനയിൽ നിന്ന് ഇതിനുവേണ്ട തെളിവുകളോ സാമ്പിളകളോ ലഭിക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞാണ് ലോകാരോഗ്യ സംഘടനയുടെ വാദം യു.എസ്, യു.കെ എന്നീ രാജ്യങ്ങൾ തള്ളിക്കളയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.